Breaking: തിരുവനന്തപുരത്ത് ബീച്ചുകളിലേക്ക് പോകേണ്ട; മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ബീച്ചുകളിൽ സന്ദർശനം പാടില്ല

sea
- News18 Malayalam
- Last Updated: October 30, 2019, 8:11 PM IST
തിരുവനന്തപുരം: കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ബീച്ചുകളിൽ സന്ദർശനം പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിലെ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ റവന്യു അധികാരികളുടെ സഹായം തേടണം. അവരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. Also Read- Breaking: രാത്രി അതിശക്തമായ കാറ്റിന് സാധ്യത; ഹൈറേഞ്ച് യാത്രക്ക് നിയന്ത്രണം
ഇന്ന് രാത്രി അതിശക്തമായ കാറ്റിന് സാധ്യതയുള്ള സാഹചര്യത്തിൽ രാത്രി എട്ടുമുതൽ രാവിലെ ആറുവരെ ഹൈറേഞ്ചിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് ദേവികുളം തഹസിൽദാര്‍ അറിയിച്ചു. ലക്ഷദ്വീപ് തീരത്തായി ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതിനാൽ അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴക്കും സാധ്യത. ചുഴലിക്കാറ്റ് വീശാനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ജില്ലയിലെ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ റവന്യു അധികാരികളുടെ സഹായം തേടണം. അവരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.