നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മോൻസൺ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല; പരാതിക്കാരും ഫ്രോഡുകൾ': നടൻ ശ്രീനിവാസൻ

  'മോൻസൺ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല; പരാതിക്കാരും ഫ്രോഡുകൾ': നടൻ ശ്രീനിവാസൻ

  മോൻസനെതിരെ പരാതി നൽകിയവരിൽ രണ്ടുപേർ ഫ്രോഡുകളാണെന്നും പണത്തിനോട് അത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയതെന്നും ശ്രീനിവാസൻ പറഞ്ഞു.

  ശ്രീനിവാസൻ

  ശ്രീനിവാസൻ

  • Share this:
   മോൻസൺ ഡോസഫ് തട്ടിപ്പുകാരനെന്ന് അറിഞ്ഞിരുന്നില്ലെന്നും പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്നും നടൻ ശ്രീനിവാസൻ. ''മോൻസൺ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിലാണ്. ഹരിപ്പാട്ടെ ആയുർവേദ ആശുപത്രിയിൽ എനിക്ക് മോൻസൺ ചികിൽസ ഏർപ്പാടാക്കി. ഞാനറിയാതെ ആശുപത്രിയിലെ പണവും നല്‍കി. മോന്‍സന്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല''- ശ്രീനിവാസൻ മനോരമ ന്യൂസിനോട് പറഞ്ഞു. മോന്‍സൺ മാവുങ്കലിനൊപ്പമുള്ള ശ്രീനിവാസന്‍റെ ഫോട്ടോ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു ശ്രീനിവാസന്‍റെ പ്രതികരണം.

   മോൻസനെതിരെ പരാതി നൽകിയവരിൽ രണ്ടുപേർ ഫ്രോഡുകളാണെന്നും പണത്തിനോട് അത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയതെന്നും ശ്രീനിവാസൻ പറഞ്ഞു. തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ പലിശയില്ലാതെ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസന്‍ പറഞ്ഞു.

   അതേസമയം, ശ്രീനിവാസനെതിരെ പുരാവസ്തു തട്ടിപ്പിലെ പരാതിക്കാരൻ രംഗത്തെത്തി. നടന്‍ ശ്രീനിവാസനെ മോന്‍സണ്‍ മാവുങ്കൽ ചികിത്സിച്ചത് തങ്ങളുടെ പണം കൊണ്ടാണെന്ന് പരാതിക്കാരന്‍ ഷമീര്‍ പറഞ്ഞു. ന്യൂസ് 18 പ്രൈം ഡിബേറ്റിലായിരുന്നു പരാമര്‍ശം. ''സാമാന്യമര്യാദയുണ്ടെങ്കില്‍ ശ്രീനിവാസന്‍ പണം തിരികെ നല്‍കണം. ആര്‍ത്തി ഏറ്റവും കൂടുതല്‍ ശ്രീനിവാസനാണ്. അപവാദപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും''- ഷമീര്‍ പറഞ്ഞു.

   ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച

   യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരാവസ്തു തട്ടിപ്പിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്.

   ശബരിമല വിഷയം ഉൾപ്പെടെയുള്ളവയിൽ ഒരു മാധ്യമപ്രവർത്തകൻ പുറത്തുവിട്ട വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ചർച്ച ആയിരുന്നു. ഈ വിഷയത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

   ശബരിമല വിഷയത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾ ചിലരുമായി ചേർന്നു ഗൂഢാലോചന നടത്തി എന്ന് പ്രഫുൽ കൃഷ്ണ ആരോപിച്ചു. കൊച്ചിയിലെ ഈ മാധ്യമ പ്രവർത്തകന് ഇത്രയധികം പണം എങ്ങനെ കിട്ടി എന്നും അദ്ദേഹം ചോദിച്ചു. സംഭവം അടിമുടി ദുരൂഹം ആണെന്ന് പറഞ്ഞ പ്രഭുൽ കൃഷ്ണ ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണം വേണം എന്നും ആവശ്യപ്പെട്ടു.

   മോൻസൺ മാവുങ്കലിന്റെ ഇടപാടുകളിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

   മുൻ ഡി.ജി.പി. ലോക്നാഥ് ബെഹ്റയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നതാണ്. അതുകൊണ്ടുതന്നെ സംസ്ഥാന പോലീസ് അന്വേഷിച്ചാൽ ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ പുറത്തു വരില്ല എന്നും യുവമോർച്ച ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് കേന്ദ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് എന്ന് പ്രഭുൽ കൃഷ്ണ വ്യക്തമാക്കി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാനം തന്നെ ആവശ്യപ്പെടണമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണ വ്യക്തമാക്കി.

   കേന്ദ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തന്നെ കേന്ദ്രസർക്കാറിനോട്‌ രേഖാമൂലം ആവശ്യപ്പെടണം എന്നും  യുവമോർച്ച വ്യക്തമാക്കി.

   ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും പുറത്തുവരുന്ന വിവരം അനുസരിച്ച് മോൻസൺ മാവുങ്കലിന് കോടിക്കണക്കിന് രൂപയുടെ പണമാണ് എത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ അക്കൗണ്ടിൽ 200 രൂപ മാത്രമാണ് ഉള്ളത് എന്നാണ് പറയുന്നത്. ബാക്കി പണം എവിടെ പോയി എന്ന് കണ്ടെത്തണം എന്നും യുവമോർച്ച ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുന്നതായും യുവമോർച്ച ചൂണ്ടിക്കാട്ടി.

   കേരളത്തിന്റെ ഭരണത്തിൽ ഇടപെടുന്നത് അവതാരങ്ങൾ  ആണെന്നും യുവമോർച്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കീഴിൽ ആണ് ഇത്തരം അവതാരങ്ങൾ വരുന്നത്. നാട്ടിൽ ഇന്റലിജൻസ് സംവിധാനം ഉറങ്ങുകയാണോ എന്നും യുവമോർച്ച നേതാക്കൾ പരിഹസിച്ചു.

   ബെഹ്റക്കും മോൻസണും തമ്മിൽ ഉള്ള ഇടപാടുകൾ അന്വേഷിക്കണം  എന്നും യുവമോർച്ച ആവശ്യപ്പെട്ടു. അനിത പുല്ലയിലിന് പോലീസുകാരുമായുള്ള ബന്ധം അന്വേഷിക്കണം. ഹവാല ഇടപാടുകളിൽ അനിതക്കുള്ള പങ്ക് അന്വേഷിക്കണം എന്നും യുവമോർച്ച നേതാക്കൾ വ്യക്തമാക്കി. ഇക്കാര്യത്തിൽ ശക്തമായ സമര പരിപാടികൾ നടത്തും
   എന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഭുൽ കൃഷ്ണ പറഞ്ഞു.
   Published by:Rajesh V
   First published:
   )}