നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Online Class | 'സ്മാർട്ട്ഫോണും ഇന്റർനെറ്റ് സൗകര്യവും ടിവിയും ഇല്ലാത്ത കുട്ടികളെ വഴിയിൽ ഉപേക്ഷിക്കരുത്': പ്രതിപക്ഷ നേതാവ്

  Online Class | 'സ്മാർട്ട്ഫോണും ഇന്റർനെറ്റ് സൗകര്യവും ടിവിയും ഇല്ലാത്ത കുട്ടികളെ വഴിയിൽ ഉപേക്ഷിക്കരുത്': പ്രതിപക്ഷ നേതാവ്

  Ramesh Chennithala | ''ആദിവാസി- പിന്നോക്ക - മത്സ്യതൊഴിലാളി മേഖലകളിൽ നിന്ന് വരുന്ന ഭൂരിപക്ഷം കുട്ടികളെ അക്ഷരാർത്ഥത്തിൽ പുറംതള്ളികൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്''

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • Share this:
   തിരുവനന്തപുരം: സ്മാർട് ഫോണും ഇന്റർനെറ്റ് സൗകര്യവും ടിവിയും ഇല്ലാത്ത കുട്ടികളെ വഴിയിൽ ഉപേക്ഷിക്കരുതെന്ന് സർക്കാരിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുർബല വിഭാഗത്തിന്റെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തി വേണമായിരുന്നു ക്ലാസുകൾ ആരംഭിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ടിവി ഉള്ളവർക്കാകട്ടെ പല ഡി ടു എച് പ്ലാറ്റുഫോമുകളിലും വിക്ടേഴ്‌സ് ചാനൽ ലഭ്യവുമല്ല. ദുർബല വിഭാഗത്തിൽപെട്ട കുട്ടികളെ കൂടി ചേർത്ത് നിർത്തുന്നതിന് പകരം അവരെ ഒഴിവാക്കി മുന്നോട്ട് പോകുന്നത് ജനാധിത്യ വിരുദ്ധമാണെന്നും ചെന്നത്തില പറഞ്ഞു.

   Also Read- ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി

   കോവിഡ് കാലത്ത് കുട്ടികൾക്കിടയിൽ സാമൂഹ്യ അകലം പാലിക്കുക അസാധ്യമായതിനാൽ ഓൺലൈൻ വിദ്യാഭ്യാസ രീതി അവലംബിച്ചത് സ്വാഗതാർഹം തന്നെയാണ്. പക്ഷേ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് സമഗ്ര ശിക്ഷ കേരള കണ്ടെത്തിയിരുന്നു. യഥാർത്ഥ കണക്ക് ഇതിന്റെ പലമടങ്ങ് ആണ്. ആദിവാസി- പിന്നോക്ക - മത്സ്യതൊഴിലാളി മേഖലകളിൽ നിന്ന് വരുന്ന ഭൂരിപക്ഷം കുട്ടികളെ അക്ഷരാർത്ഥത്തിൽ പുറംതള്ളികൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല കുറിച്ചു.   TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]

   Published by:Rajesh V
   First published:
   )}