HOME » NEWS » Kerala » DONT THINK YOU CAN BREAK THE LAW BY GETTING A MAJORITY TAKE THE OATH ONLINE SAYS K SURENDRAN

'ഭൂരിപക്ഷം കിട്ടിയതുകൊണ്ട് നിയമം ലംഘിക്കാമെന്ന് വിചാരിക്കരുത്, സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ ചടങ്ങാക്കണം'; കെ സുരേന്ദ്രന്‍

സത്യവാചകം ചൊല്ലികൊടുക്കുന്ന ഗവര്‍ണര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: May 16, 2021, 3:19 PM IST
'ഭൂരിപക്ഷം കിട്ടിയതുകൊണ്ട് നിയമം ലംഘിക്കാമെന്ന് വിചാരിക്കരുത്, സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ ചടങ്ങാക്കണം'; കെ സുരേന്ദ്രന്‍
കെ സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 'ഭൂരിപക്ഷം കിട്ടിയതുകൊണ്ട് നിയമം ലംഘിക്കാമെന്ന് കരുതരുത്. സത്യപ്രതിജ്ഞ ചെറുതാക്കണം, ഓണ്‍ലൈന്‍ ചടങ്ങാക്കണം' സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സത്യവാചകം ചൊല്ലികൊടുക്കുന്ന ഗവര്‍ണര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിവാഹങ്ങള്‍. മരണാനന്തര ചടങ്ങുകള്‍, പൊതുയോഗങ്ങള്‍, കൂടിച്ചേരലുകള്‍ എല്ലാത്തിലും  പങ്കെടുക്കാവുന്ന പരമാവധി ആളുകള്‍ക്ക് എണ്ണം നിശ്ചയിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് സത്യപ്രതിജ്ഞ ചടങ്ങിന് ഇളവു വരുത്താന്‍ സാധിക്കുന്നതെന്നും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എണ്ണൂറു പേര്‍ എങ്ങനെ പങ്കെടുക്കും എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോവിഡ് മഹാമാരി നിയന്ത്രണാതീതമായി പിടിമുറുക്കുന്ന ഈ കാലത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ വൈകുന്നേരങ്ങളില്‍ പ്രജകളെ ഉപദേശിക്കുന്നതും പിന്നീട് ഉത്തരവായി വരുന്നതുമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ താങ്കള്‍ക്കും ഉത്തരവാദിത്തമുണ്ട്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് പൊതു ചടങ്ങുകള്‍, യോഗങ്ങള്‍, കൂടിച്ചേരലുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍. അങ്ങനെ എല്ലാറ്റിലും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പിന്ന എങ്ങനെ സത്യപ്രതിജ്ഞ ചടങ്ങിന് ഇക്കാര്യത്തില്‍ ഇളവു വരുത്താന്‍ സാധിക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എണ്ണൂറുപേര്‍ എങ്ങനെ പങ്കെടുക്കും?

അങ്ങ് കോവിഡ് പോസിറ്റീവായിരിക്കെ റോഡ് ഷോ നടത്തി, പോസിറ്റീവായ ഭാര്യയോടൊപ്പം കൊച്ചു കുഞ്ഞടക്കം യാത്ര ചെയ്തു, വീട്ടില്‍ വിജയാഘോഷത്തിന് മാസ്‌കു പോലും ധരിക്കാതെ ഒത്തുകൂടി. ഇങ്ങനെ എത്രയെത്ര പ്രോട്ടോക്കോള്‍ ലംഘനങ്ങളാണ് താങ്കള്‍ സ്വയം നടത്തിയത്. യഥാരാജാ തഥാ പ്രജാ എന്നതാണ് നമ്മുടെ നാടിന്റെ പൊതു രീതി. അമ്മാവിന് അടുപ്പിലുമാവാമോ എന്ന് പച്ചമലയാളം.

ഭൂരിപക്ഷം കിട്ടിയതുകൊണ്ട് നിയമം ലംഘിക്കാമെന്ന് കരുതരുത്. സത്യപ്രതിജ്ഞ ചെറുതാക്കണം, ഓണ്‍ലൈന്‍ ചടങ്ങാക്കണം. സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ആദരണീയനായ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ ഉപദേശിക്കണം.
Published by: Jayesh Krishnan
First published: May 16, 2021, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories