Covid 19 | കോവിഡ് ഡ്യൂട്ടിക്ക് രണ്ട് ഷിഫ്റ്റ്; സ്പെഷൽ യൂണിറ്റിലുള്ള പൊലീസുകാരെ താമസസ്ഥലത്തിനടുത്ത് നിയോഗിക്കണം

പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന പൊലീസ് മേധാവിക്ക് നൽകാൻ നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി ‌അറിയിച്ചു.

News18 Malayalam | news18-malayalam
Updated: July 11, 2020, 7:48 PM IST
Covid 19 | കോവിഡ് ഡ്യൂട്ടിക്ക് രണ്ട് ഷിഫ്റ്റ്; സ്പെഷൽ യൂണിറ്റിലുള്ള പൊലീസുകാരെ താമസസ്ഥലത്തിനടുത്ത് നിയോഗിക്കണം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ദിവസേന രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് മുഖ്യമന്ത്രി. സ്പെഷ്യൽ യൂണിറ്റിൽനിന്ന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള പ്രദേശത്ത് നിയോഗിക്കണം. പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന പൊലീസ് മേധാവിക്ക് നൽകാൻ നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി ‌അറിയിച്ചു.

രോഗികൾ വർധിക്കുന്നതു മൂലവും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും ചില ജില്ലകളിൽ പോലീസിന്റെ ജോലിഭാരം വല്ലാതെ ഏറിയിട്ടുണ്ട്. പല സ്ഥലത്തും മണിക്കൂറുകളോളം പോലീസുകാർ തുടർച്ചയായി ജോലിചെയ്യേണ്ടി വരുന്നു.

ദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് യഥാസമയം ജോലിക്കെത്താൻ കഴിയാതെ വരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞ്ഞത് രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാകും ഉചിതമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]അഴിമതിയെ കുറിച്ച് പറയുമ്പോൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കുന്നു; രമേശ് ചെന്നിത്തല [NEWS]'സ്വർണക്കടത്ത് നയതന്ത്ര ബാഗിലല്ലെന്ന് പറഞ്ഞു'; വി.മുരളീധരന്‍ സംശയനിഴലിലെന്ന് കോടിയേരി ബാലക‌ൃഷ്ണൻ [NEWS]
സ്റ്റേറ്റ് ഫെൽഫയർ ഓഫീസറും എഡിജിപിയുമായ കെ പദ്മകുമാർ എല്ലാ ജില്ലകളും സന്ദർശിച്ച് പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന സംസ്ഥാന പോലീസ് മേധാവിക്ക് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കും കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പൊലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Published by: Aneesh Anirudhan
First published: July 11, 2020, 7:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading