• HOME
  • »
  • NEWS
  • »
  • kerala
  • »
  • PK Warrier | ആയുർവേദാചാര്യൻ പത്മഭൂഷൺ ഡോ. പി.കെ.വാരിയർക്ക് ഇന്ന് നൂറാം പിറന്നാൾ 

PK Warrier | ആയുർവേദാചാര്യൻ പത്മഭൂഷൺ ഡോ. പി.കെ.വാരിയർക്ക് ഇന്ന് നൂറാം പിറന്നാൾ 

കോവിഡ് നിയന്ത്രണങ്ങൾ കാരണം പിറന്നാൾ ആഘോഷങ്ങൾ ഇല്ല

ഡോ.പി കെ. വാരിയർ

ഡോ.പി കെ. വാരിയർ

  • Last Updated :
  • Share this:
ആയുർവേദാചാര്യൻ പത്മഭൂഷൺ ഡോ. പികെ വാരിയർക്ക്  ഇടവത്തിലെ കാർത്തിക നാളായ ഇന്ന് നൂറാം പിറന്നാള്.  കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മാത്രമല്ല, ആയുർവേദത്തിൻ്റെ ഒന്നാകെ വളർച്ചയുടെയും വികാസത്തിന്റേയും ഒരു നൂറ്റാണ്ട് ആണ്  പി.കെ. വാരിയരുടെ നൂറാം പിറന്നാളിലൂടെ  ആഘോഷിക്കപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ രൂക്ഷമായ സമയം ആയതു കൊണ്ട്  ഇന്നത്തെ ദിവസം  കോട്ടക്കൽ ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ല

പന്നിയമ്പള്ളി കൃഷ്ണൻ കുട്ടി വാരിയർ എന്ന പേര് പികെ വാരിയർ എന്ന് ചുരുങ്ങിയപ്പോൾ വികസിച്ചത് ആയുർവേദവും കോട്ടക്കൽ ആര്യ വൈദ്യശാലയുമാണ്. ഇന്ന് ആയുർവേദം എന്നാല്‍ കോട്ടക്കലും, കോട്ടക്കൽ എന്നാല് പികെ വാരിയറുമാണ്. 1921 ൽ ജനനം. അച്ഛൻ കോടി തലപ്പണ ശ്രീധരൻ നമ്പൂതിരി,  അമ്മ പാർവതി വാരസ്യാർ എന്ന കുഞ്ചി. അമ്മാവൻ വൈദ്യരത്‌നം പിഎസ് വാരിയർ. ആയുർവേദത്തിൻ്റെ തലവര തന്നെ മാറ്റി എഴുതിയ പികെ വാരിയർ, 1954 മുതൽ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി സ്ഥാനത്ത് ഉണ്ട്. ഇന്നും സ്ഥാപനത്തിലെ എല്ലാ തീരുമാനങ്ങളുടെയും അന്തിമ വാക്ക് ഇദ്ദേഹത്തിൻ്റെ തന്നെ.

Also Read-'നിങ്ങൾ ദയവായി ഇറങ്ങി പോകൂ'; ഡോ.പി കെ. വാരിയർ ക്ഷോഭം ഉള്ളിലൊതുക്കി പറഞ്ഞു; പികെ വാരിയർ ക്ഷുഭിതനായത് എന്തിന് ?

ആയുർവേദത്തിൻ്റെ അടിസ്ഥാന സത്തകൾ നില നിർത്തിക്കൊണ്ട് തന്നെ ആധുനികവൽക്കരണത്തെ ഒപ്പം കൂട്ടി പികെ വാരിയർ. ആധുനിക മരുന്ന് നിർമ്മാണ പ്ലാൻ്റുകളിൽ നിന്ന് കഷായവും തൈലവും ഭസ്മങ്ങളും ഗുളികയും ജെല്ലും ക്യാപ്സ്യൂളും ഒക്കെ ആയി വിപണിയിൽ എത്തി.  കഴിക്കുന്നവരുടെ സൗകര്യം കൂടി പരിഗണിച്ച് എന്നാല് മരുന്നുകളുടെ നിലവാരം ഉറപ്പ് വരുത്തി ആയിരുന്നു ഈ തീരുമാനം. കോട്ടക്കലിന് പുറമെ കേരളത്തിലെ വിവിധ നഗരങ്ങളിലും ഡൽഹി, മുംബൈ, ബാംഗളൂർ തുടങ്ങി രാജ്യത്തെ പ്രധാന ഇടങ്ങളിലും ആയുർവേദ ആശുപത്രികൾ തുടങ്ങി. പ്രധാനമന്ത്രിമാർക്കും പ്രസിഡണ്ട് മാർക്കും ഒപ്പം കടൽ കടന്നെത്തുന്ന നിരവധി അനവധി രാജ്യങ്ങളിലെ ആളുകളും ആയുർവേദ ത്തിൻറെ മഹത്വം അറിഞ്ഞു,അവരുടെ ആയുർവേദവും കോട്ടയ്ക്കൽ ആര്യവൈദ്യശാല യും ദിക്കുകൾ കീഴടക്കി.

Also Read-പി. കെ. വാര്യർ എന്ന സോഷ്യലിസ്റ്റ് പ്രചാരകനും ആയുർവേദം പഠിക്കാൻ ഉപദേശിച്ചയച്ച ഇഎംഎസ്സും

ഗവേഷണങ്ങൾ നടത്തി സ്വയം നവീകരിച്ച്  ആയുർവേദത്തെ കാലാനുസൃതമായി നിലനിർത്തുന്നതിലും പി കെ വാര്യരുടെ ദീർഘദർശനം തന്നെ തെളിഞ്ഞു.പികെ വാരിയരുടെ കാൻസർ ചികിത്സ ഒട്ടേറെ പേർക്ക് ആണ് ആശ്വാസം ആയത്. ഇങ്ങനെ  പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങൾ ഉണ്ട് ഈ ആധുനിക കാലത്തെ ആചാര്യനെ പറ്റി പറയുവാൻ

കവയിത്രി കൂടിയായ ഭാര്യ മാധവിക്കുട്ടി   1997  ൽ അന്തരിച്ചു. മക്കൾ ഡോ.കെ.ബാലചന്ദ്ര വാരിയർ, അന്തരിച്ച കെ.വിജയൻ വാരിയർ, സുഭദ്രാ രാമചന്ദ്രൻ. 1999 ൽ പത്മശ്രീ, 2010 ൽ പത്മഭൂഷൺ, കൂടാതെ നിരവധി അവാർഡുകളും ഈ മഹാവൈദ്യപ്രതിഭയെ തേടിവന്നിട്ടുണ്ട്. പക്ഷേ രോഗമുക്തി നേടി മടങ്ങിപ്പോകുന്ന അനേകമായിരം ആളുകളുടെ മനസ്സിൽ നിന്നുള്ള ആദരവ്,  പുഞ്ചിരി ഇവയൊക്കെയാണ് ഇദ്ദേഹത്തെ തേടിയെത്തിയ ഇതിനേക്കാൾ ഒക്കെ മഹത്തരമായ അംഗീകാരം.  കൈലാസ മന്ദിരത്തോട് ചേർന്നുള്ള പത്തായപുരയിൽ സന്ദർശകരിൽ നിന്ന് അകലം പാലിച്ച് എന്നാല്‍ കർമ നിരതനായി കൊണ്ട് തന്നെ സപര്യ തുടരുകയാണ് ശതപൂർണിമയുടെ തേജസ്സോടെ ഈ ഋഷിതുല്യ ആചാര്യൻ.
Published by:Asha Sulfiker
First published: