• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിധികർത്താക്കളുടെ പാനലിൽ നിന്ന് ദീപയെ മാറ്റേണ്ട കാര്യമില്ലെന്ന് ഡിപിഐ

വിധികർത്താക്കളുടെ പാനലിൽ നിന്ന് ദീപയെ മാറ്റേണ്ട കാര്യമില്ലെന്ന് ഡിപിഐ

  • Last Updated :
  • Share this:
    ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപ നിശാന്തിനെ വിധികർത്താവാക്കിയതിൽ വിശദീകരണവുമായി ഡി പി ഐ. കോളേജ് അധ്യാപികയും എഴുത്തുകാരിയും എന്ന നിലയിലാണ് ദീപ നിശാന്തിനെ ക്ഷണിച്ചത്. വിധികർത്താക്കളുടെ പാനലിൽ നിന്ന് ദീപ നിശാന്തിനെ മാറ്റേണ്ട കാര്യമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻ കുമാർ പറഞ്ഞു.

    ദീപ നിശാന്ത് കോളേജ് അധ്യാപികയും എഴുത്തുകാരിയുമാണ്. ഉപന്യാസത്തിന്‍റെ വിധികർത്താവായാണ് അവരെ നിശ്ചയിച്ചിരിക്കുന്നത്. ഉപന്യാസം വിലയിരുത്താൻ യോഗ്യതയുള്ളതാണ്. വളരെ നേരത്തെ തന്നെ പാനലിൽ ഉൾപ്പെടുത്തിയതാണെന്നും അപ്പോൾ വിവാദങ്ങൾ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    പെട്രോളിന് വില കു​റ​ഞ്ഞു

    യോഗ്യതയുള്ളതു കൊണ്ടാണ് ദീപ നിശാന്തിനെ വിധികർത്താവായി കൊണ്ടുവന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ധന്യ എസ് കുമാറും പറഞ്ഞു. വിധിനിർണയ വേദി മാറ്റിയത് സ്റ്റേജ് പ്രോഗ്രാമുകൾ നടക്കുന്നത് കൊണ്ടാണെന്നും അവർ വ്യക്തമാക്കി. അവർക്ക് ക്വാളിറ്റി ഉണ്ടെന്ന് അറിഞ്ഞതു കൊണ്ടു തന്നെയാണ് വിധികർത്താവായി നിയോഗിച്ചതെന്ന് അവർ പറഞ്ഞു.

    കലോത്സവ വേദിയിൽ വിധികർത്താവായി ദീപ; പ്രതിഷേധവുമായി സംഘടനകൾ

    മൂല്യനിർണയ വേദിക്ക്‌ പുറത്ത് വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തി. മൂല്യനിർണയത്തിൽ നിന്നും ദീപ നിശാന്തിനെ മാറ്റി നിർത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി എത്തിയ കെ എസ് യു, എബിവിപി, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

    First published: