• HOME
  • »
  • NEWS
  • »
  • kerala
  • »
  • K-Rail |Silverline സാങ്കേതിക വിവരങ്ങൾ DPRൽ ഇല്ല; പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല; ഇപ്പോൾ അനുമതിയില്ല: കേന്ദ്രം

K-Rail |Silverline സാങ്കേതിക വിവരങ്ങൾ DPRൽ ഇല്ല; പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല; ഇപ്പോൾ അനുമതിയില്ല: കേന്ദ്രം

എൻ കെ പ്രേമചന്ദ്രൻ, കെ മുളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

സിൽവർലൈൻ

സിൽവർലൈൻ

  • Share this:
    ന്യൂഡല്‍ഹി: സിൽവർലൈൻ പദ്ധതിയുടെ (SilverLine) ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു.

    Related News- SilverLine | സിൽവർ ലൈൻ ഡി.പി.ആർ. തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവേ നടത്തി? സർക്കാരിനോട് ചോദ്യങ്ങളുമായി കോടതി

    ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ. അതിനാൽ പദ്ധതിക്ക് ഉടൻ അനുമതി നൽകാൻ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എൻ കെ പ്രേമചന്ദ്രൻ, കെ മുളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

    Related News - Silver Line|  ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സർവേ, ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് സിറോ മലബാർ സഭാ സിനഡ്

    തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ‌സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയുടെ (530.6 കി.മീ) ഡിപിആർ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ചെലവ് 63,941 കോടി രൂപയാണ്. പദ്ധതി പരിഗണിക്കുന്നത് സാങ്കേതികവും സാമ്പത്തികവുമായ ശേഷിയെ കൂടി ആശ്രയിച്ചായിരിക്കുമെന്നും മന്ത്രി മറുപടി നൽകി.

    Related News - SilverLine | സിൽവർലൈൻ പദ്ധതി വന്നാൽ പ്രളയമുണ്ടാകുമോ? ആശങ്കകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

    മതിയായ സാങ്കേതിക സാധ്യതകൾ സംബന്ധിച്ച വിശദാംശങ്ങൾ ഡിപിആറിൽ ലഭ്യമല്ല. അതുകൊണ്ട് അലൈൻമെന്റ് പോലുള്ള വിശദമായ സാങ്കേതിക രേഖകൾ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
    പദ്ധതിക്കാവശ്യമായ റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള ക്രോസിംഗുകൾ, റെയിൽവേ ശൃംഖല, റെയിൽവേ ആസ്തി എന്നിവ സംബന്ധിച്ച് പ്രോജക്ടിന്റെ വിശദമായ പരിശോധനക്ക് ശേഷമാകും അനുമതി നൽകുക.

    Related News - SilverLine project | എതിര്‍പ്പിനൊപ്പമല്ല നാടിന്റെ ഭാവിക്കൊപ്പം നില്‍ക്കലാണ് സര്‍ക്കാരിന്റെ കടമ: മുഖ്യമന്ത്രി

    അതേസമയം, ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും കെ-റെയില്‍ അധികൃതര്‍ പ്രതികരിച്ചു.
    Published by:Rajesh V
    First published: