നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Variyamkunnath | ചിത്രം വാരിയന്‍ കുന്നന്റെതെന്ന് ഉറപ്പിക്കാനാവില്ല, ഫ്രഞ്ച് മാഗിസിനില്‍ പേര് പറയുന്നില്ല; ഡോ. അബ്ബാസ് പനക്കല്‍

    Variyamkunnath | ചിത്രം വാരിയന്‍ കുന്നന്റെതെന്ന് ഉറപ്പിക്കാനാവില്ല, ഫ്രഞ്ച് മാഗിസിനില്‍ പേര് പറയുന്നില്ല; ഡോ. അബ്ബാസ് പനക്കല്‍

    സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ എന്ന പേരില്‍ റമീസ് മുഹമ്മദ് എഴുതിയ പുസ്തകത്തിന്റെ കവര്‍ ചിത്രമായാണ് വാരിയന്‍ കുന്നത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്

    • Share this:
    കോഴിക്കോട്: മലബാര്‍ കലാപ(,Malabar uprising) നേതാവ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതെന്ന( ariyamkunnath Kunjahammed Haji) പേരില്‍ പുറത്തുവന്ന ചിത്രത്തിന്റെ ആധികാരിത ചോദ്യം ചെയ്ത് എഴുത്തുകാരനും ഗവേഷകനുമായ ഡോ. അബ്ബാസ് പനക്കല്‍.

    ചിത്രത്തിന് ആധാരമായി പറയുന്ന ഫ്രഞ്ച് മാഗസിന്‍ സയന്‍സ് എറ്റ് വോയേജസില്‍ അത് വാരിയന്‍ കുന്നന്റെതാണെന്ന് പറയുന്നില്ലെന്നാണ് അബ്ബാസ് പനക്കലിന്റെ വാദം. ചിത്രം വാരിയന്‍ കുന്നന്റെതെത്ത് ഉറപ്പിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ വേണമെന്നും അബ്ബാസ് പനക്കല്‍ പറയുന്നു.

    സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ എന്ന പേരില്‍ റമീസ് മുഹമ്മദ് എഴുതിയ പുസ്തകത്തിന്റെ കവര്‍ ചിത്രമായാണ് വാരിയന്‍ കുന്നത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. 1922ല്‍ പ്രസിദ്ധീകരിച്ച് ഫ്രഞ്ച് മാഗസിന്‍ സയന്‍സ് എറ്റ് വോയേജസ് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ചിത്രമാണെന്നാണ് എഴുത്തുകാരന്‍ റമീസ് മുഹമ്മദ് അവകാശപ്പെട്ടത്.

    എന്നാല്‍ ഈ ചിത്രം കുഞ്ഞഹമ്മദ് ഹാജിയുടെതാണെന്ന് ഫ്രഞ്ച് മാഗസിനില്‍ ഒരിടത്തും പറയുന്നില്ലെന്ന് ഡോ.അബ്ബാസ് പനക്കല്‍ പറയുന്നു. മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മുഴുവന്‍ ഭാഗവും അബ്ബാസ് പുറത്തുവിട്ടു. കലാപ നേതാവായിരുന്ന ആലി മുസ്ല്യാരുടെയും രണ്ടു കൂട്ടാളികളുടെയും ചിത്രങ്ങളാണ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. പേര് വ്യക്തമാക്കാതെ നല്‍കിയ ചിത്രം എങ്ങിനെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാകുമെന്ന് ഉറപ്പിക്കാനാകുമെന്നാണ് ഡോ. അബ്ബാസ് പനക്കലിന്റെ ചോദ്യം.

    'മൂന്ന് ചിത്രങ്ങളാണ് മാഗസിനില്‍ നല്‍കിയത്. ഇതില്‍ പ്രധാന ചിത്രത്തിന് മുഹമ്മദാലി എന്ന് പേര് നല്‍കിയിട്ടുണ്ട്. ഇത് ആലി മുസ്ല്യാരാണെന്ന് മനസ്സിലാക്കാം. എന്നാല്‍ മറ്റ് രണ്ടു ചിത്രങ്ങള്‍ ആരുടെതാണെന്ന് പറയുന്നില്ല. മാത്രമല്ല, ലേഖനത്തില്‍ ഒരിടത്തും വാരിയന്‍ കുന്നന്റെ പേര് പറയുന്നുമില്ല. പിന്നെയെങ്ങിനെ ചിത്രം വാരിയന്‍ കുന്നന്റെതാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ഇക്കാര്യത്തില്‍ വിശദമായ ഗവേഷണം ഇനിയും നടക്കേണ്ടതുണ്ട്'- ഡോ. അബ്ബാസ് പനക്കല്‍ വ്യക്തമാക്കുന്നു.

    ' വിപ്ലവത്തിന്റെ പ്രധാന ശില്പികളിലൊരാളായ മുഹമ്മദ് അലിയുടെ ഛായാചിത്രം. അദ്ദേഹത്തെ പിടികൂടിയതും വധിച്ചതും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും അവരുടെ കീഴടങ്ങലിലേക്ക് നയിക്കുകയും ചെയ്തു'- ഇതാണ് ആലി മുസ്ല്യാരുടെ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയ പരാമര്‍ശം.

    ബ്രിട്ടീഷ് വേര്‍ഷനെ അധികരിച്ചാണ് ലേഖനം തയ്യാറാക്കിയതെന്നാണ് സൂചന. വടക്കും പടിഞ്ഞാറും ഉള്ള തങ്ങളുടെ സഹമതവിശ്വാസികളേക്കാള്‍ മതഭ്രാന്തരായ മാപ്പിളമാര്‍ അക്രമാസക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയും 1919ന്റെ തുടക്കത്തില്‍ തന്നെ തുര്‍ക്കി സുല്‍ത്താനെ മാത്രമേ അനുസരിക്കുകയുള്ളൂവെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ലേഖനം ആരോപിക്കുന്നു. ഗാന്ധിജി മാപ്പിളമാര്‍ക്ക് അനുകൂലമായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

    മലബാര്‍ കലാപത്തെ റഷ്യ പിന്തുണച്ചതായി സംശയിക്കുന്നതായും മാഗസിനിലെ ലേഖനത്തില്‍ പറയുന്നുണ്ട്. 'പെട്ടെന്ന് സമരം ഒരു കലാപമായി മാറി. സോവിയറ്റ് യൂണിയന്റെ ദൂതന്‍മാര്‍ പറഞ്ഞത് പോലെ ആസൂത്രണം ചെയ്ത സമരമാണോ ഇത്? മോസ്‌കോയില്‍ ഒരു 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊപ്പഗാണ്ട ഇന്‍ ഏഷ്യ' ഉണ്ടെന്ന് അറിയുന്നു. അവിടെ എല്ലാ ഏഷ്യന്‍ പൗരന്മാരുടെയും പ്രതിനിധികള്‍ക്ക് വിപ്ലവകരമായ നടപടിക്രമങ്ങളില്‍ പരിശീലനം നല്‍കുന്നു' എന്നാണ് ലേഖനത്തിലെ പരാമര്‍ശം.

    വാരിയന്‍ കുന്നത്ത് കൊല്ലപ്പെട്ട് ആറു മാസത്തിന് ശേഷമാണ് മാഗസിന്‍ പുറത്തിറങ്ങിയത്. വാരിയന്‍ കുന്നന്റെ പടം ഫ്രഞ്ച് മാഗസിനില്‍ നിന്നാണ് ലഭിച്ചതെന്ന് രചയിതാവ് പറഞ്ഞിരുന്നുവെങ്കിലും പേജിന്റെ ഭാഗങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. സയന്‍സ് എറ്റ് വോയേജസിന്റെ പേജുകളുള്‍പ്പെടുത്തിയ അബ്ബാസ് പനക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഒരു വിഭാഗം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
    Published by:Jayashankar AV
    First published:
    )}