തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് നിന്ന് ഡി.ആര്. അനിലിനെ നീക്കി. നേരത്തെ, അനിലിന്റെ രാജിക്കായി സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. തുടർന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിലാണ് രാജിസംബന്ധിച്ച് തീരുമാനമുണ്ടായത്. കത്ത് വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനുവേണ്ടിയാണ് സിപിഎമ്മിന്റെ തിരക്കിട്ട നീക്കം. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡി.ആര് അനിലിനെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തിലേക്ക് സിപിഎം കടന്നത്.
അതേസമയം മേയര്‍ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സിപിഎം അംഗീകരിച്ചില്ല. മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. കേസില്‍ ഹൈക്കോടതി വിധി വന്ന ശേഷമാകും മേയറുടെ രാജി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.
കഴിഞ്ഞ 56 ദിവസമായി കോര്പ്പറേഷന് മുന്നില്‍ നടന്ന പ്രതിപക്ഷ സമരത്തിനാണ് ഇതോടെ അവസാനമാകുന്നത്. കത്ത് വിവാദവുമായി ബന്ധപ്പെട്ട് ജനുവരി 7ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.