നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വന്തം അമ്മയുടെ പ്രസവത്തിന് മേൽനോട്ടം വഹിച്ച അപൂർവത; ആനി ഡോക്ടർ ഇനി ഓർമ

  സ്വന്തം അമ്മയുടെ പ്രസവത്തിന് മേൽനോട്ടം വഹിച്ച അപൂർവത; ആനി ഡോക്ടർ ഇനി ഓർമ

  രണ്ടാഴ്‌ച മുമ്പുവരെ ആരോഗ്യവതിയായി കർമരംഗത്ത് സജീവമായിരുന്നു.

  ഡോക്ടർ ആനി ജോൺ

  ഡോക്ടർ ആനി ജോൺ

  • Share this:
   തൃശൂർ: സ്വന്തം അമ്മയുടെ പ്രസവത്തിന് മേൽനോട്ടം വഹിക്കാൻ അപൂർവ അവസരം ലഭിച്ച ഡോക്ടർ ആനി ജോൺ അന്തരിച്ചു. 99 വയസ്സായിരുന്നു. ഉള്ളാട്ടിക്കുളം പരേതനായ ഡോ. ഒ.സി. ജോണിന്റെ ഭാര്യയാണ്. മക്കളില്ല. സംസ്‌കാരം ഇന്ന് 3.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ.

   വൈപ്പിൻ മഴുവഞ്ചേരി പുതുശ്ശേരി എബ്രഹാമിന്റെയും ചേർച്ചിയുടെയും 11 മക്കളിൽ മൂത്തമകളായിരുന്നു ആനി ജോൺ. ചേർച്ചിയുടെ 11ാമത്തെ പ്രസവത്തിനാണ് മകൾ അമ്മയുടെ ഡോക്ടറായത്. ആനിയെ പ്രസവിക്കുമ്പോൾ ചേർച്ചിക്ക് 16 വയസ്സായിരുന്നു. 11ാം പ്രസവം 46ാം വയസ്സിലും.

   Also Read- സിനിമാ ഓഫര്‍ നിരസിച്ചതിന് ഒരു സെലിബ്രിറ്റി അപമാനിച്ചു: സായി ശ്വേത ട്വീച്ചർ

   അമരം എന്ന സിനിമയിലും ആനി ഡോക്ടറെ കുറിച്ച് പരാമർശമുണ്ട്. മകൾ മുത്തുവിനെ ആനി ഡോക്ടറെ പോലെ വലിയ ഡോക്ടറാക്കണമെന്നാണ് മമ്മൂട്ടി അഭിനയിച്ച അച്ചൂട്ടി പറയുന്നത്. ചാലക്കുടിക്കാരനായ ലോഹിതദാസ് ഈ സംഭാഷണത്തിലൂടെ തന്റെ നാട്ടുകാരിയെ ആണ് സൂചിപ്പിച്ചത്. ആനി ജോൺ 69ാം വയസ്സിൽ ഡ്രൈവിങ്‌ ലൈസൻസ് നേടിയത് വലിയ വാർത്തയായിരുന്നു.

   ചാലക്കുടിയിലെ കായികരംഗത്തും സജീവമായിരുന്നു. ചാലക്കുടിയിലെ സ്വന്തം ആശുപത്രിയായ ജെ.എയിൽ പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യമായി നഴ്‌സിങ് പരിശീലിപ്പിച്ചിരുന്നു. രണ്ടാഴ്‌ച മുമ്പുവരെ ആരോഗ്യവതിയായി കർമരംഗത്തുണ്ടായിരുന്നു. 1968ൽ ചാലക്കുടിയിൽ ലയൺസ് ക്ലബ്ബ് രൂപീകരിച്ചത് ഡോ. ആനി ജോണിന്റെ നേതൃത്വത്തിലായിരുന്നു. 1961 മുതൽ തൃശ്ശൂർ ലയൺസ് ക്ലബ്ബ് അംഗമായിരുന്നു. ലയൺസ് ക്ലബ്ബിന്റെ യോഗങ്ങളിൽ മുടങ്ങാതെ എട്ടുമാസംമുമ്പുവരെ പങ്കെടുത്തിരുന്നു.   ചെറായി രാമവർമ യൂണിയൻ സ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് മികച്ച അത്‌ലറ്റുമായിരുന്നു. എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിലായിരുന്നു ആദ്യനിയമനം. 1956ൽ വിവാഹിതയായി. ഭർത്താവ് ജോണും എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഇരുവരും ചേർന്ന് ചാലക്കുടിയിൽ 1958ൽ ആണ് ജെ.എ. ആശുപത്രി തുടങ്ങിയത്.

   സഹോദരങ്ങൾ: മിൽക്കാമ, ശോശാമ്മ, റൂബി, ജോൺ, ലിസ്സി, സാറാക്കുട്ടി, ഇട്ടിയച്ചൻ, പരേതരായ മേരിക്കുഞ്ഞ്, സൂസി, റോയി.
   Published by:Rajesh V
   First published: