'നിപയുടെ കാലത്ത് പെറ്റമ്മയെ പൊലെ ആവലാതിപ്പെടാൻ ഒരാൾ ഉണ്ടായിരുന്നു, ടീച്ചറമ്മ': ഡോ അനൂപ് പറയുന്നു
'നിപയുടെ കാലത്ത് പെറ്റമ്മയെ പൊലെ ആവലാതിപ്പെടാൻ ഒരാൾ ഉണ്ടായിരുന്നു, ടീച്ചറമ്മ': ഡോ അനൂപ് പറയുന്നു
താൻ മറന്നു പോയ തന്റെ ആരോഗ്യത്തെക്കുറിച്ച്, പെറ്റമ്മയെപ്പോലെ അന്വേഷിക്കാനും ആവലാതിപ്പെടാനും വേറൊരാൾ ഉണ്ടായിരുന്നെന്നും നമ്മുടെ ആരോഗ്യമന്ത്രി ആയിരുന്നു അതെന്നും അനൂപ് പറയുന്നു.
ഡോ അനൂപ് കുമാർ എ.എസ്
Last Updated :
Share this:
കോഴിക്കോട്: നിപയുടെ കാലത്ത് സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ മറന്നു പോയപ്പോൾ പെറ്റമ്മയുടെ കരുതലോടെ അന്വേഷിക്കാനും ആവലാതിപ്പെടാനും വേറൊരാൾ ഉണ്ടായിരുന്നെന്ന് ഡോ അനൂപ് കുമാർ എ.എസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോ അനൂപ് കുമാർ ഇക്കാര്യം കുറിച്ചത്.
ആദ്യഘട്ടം മുതലേ രോഗികളുമായ് അടുത്തിടപഴകിയ ഡോക്ടർ എന്ന നിലയിൽ ഞാൻ വൈറസിന് എക്സ്പോസ്ഡ് ആയിരുന്നു. എന്നാൽ ആ ദിവസങ്ങളിൽ അതിനെക്കുറിച്ച് ആലോചിക്കാനോ അതോർത്ത് ഭയപ്പെടാനോ ഉള്ള സമയമുണ്ടായിരുന്നില്ലെന്ന് ഡോ അനൂപ് പറയുന്നു. പക്ഷേ, താൻ മറന്നു പോയ തന്റെ ആരോഗ്യത്തെക്കുറിച്ച്, പെറ്റമ്മയെപ്പോലെ അന്വേഷിക്കാനും ആവലാതിപ്പെടാനും വേറൊരാൾ ഉണ്ടായിരുന്നെന്നും നമ്മുടെ ആരോഗ്യമന്ത്രി ആയിരുന്നു അതെന്നും അനൂപ് പറയുന്നു.
നിപ കാലത്തെക്കുറിച്ച് ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഡോ അനൂപിന് പനി വന്ന സമയത്തെക്കുറിച്ച് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. അനൂപിന് പനി വന്നപ്പോൾ, 'പനിയാണ്, തൊടേണ്ടെന്ന് അനൂപ് പറഞ്ഞെന്നും' എന്നാൽ ഉള്ളൊന്നു പിടച്ചെങ്കിലും അനൂപിനൊന്നും വരില്ലെന്ന് പറഞ്ഞ് താൻ തൊട്ടുനോക്കിയെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞിരുന്നു. ഈ പത്രക്കുറിപ്പ് പങ്കുവെച്ചാണ് ആ കാലത്തെക്കുറിച്ച് ഡോ അനൂപ് കുറിച്ചത്.
ഡോ അനൂപ് കുമാർ എ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'നമ്മുടെ ആരോഗ്യമന്ത്രിയുടെ വാക്കുകളാണിത്..
കേരളത്തിന് തീർത്തും അപരിചിതമായ അസുഖമായിരുന്നു നിപ
മരണം മണക്കുന്ന ആ അസുഖത്തിന് മുന്നിൽ ഒരു നാട് മുഴുവൻ മരവിച്ച് നിൽക്കുന്നതിന് മുൻപ്,
ആ മരണപ്പനിയുമായ് നിർഭാഗ്യവാനായ ആ മനുഷ്യൻ എത്തിച്ചേർന്നത് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ മെഡിക്കൽ ടീമിന്റെ കൈകളിലേക്കാണ്
പിന്നെയെല്ലാം ധൃതഗതിയിലായിരുന്നു...
കുടുംബത്തെയും , കുഞ്ഞുങ്ങളെയും ഓർക്കാതെ ,
അച്ഛനമ്മമാരെ ഓർക്കാതെ,
കൂട്ടുകാരെ ഓർക്കാതെ,
നിപ വൈറസിനോട് യുദ്ധം പ്രഖ്യാപിച്ച ദിവസങ്ങളായിരുന്നു അത്
ആദ്യഘട്ടം മുതലേ രോഗികളുമായ് അടുത്തിടപഴകിയ ഡോക്ടർ എന്ന നിലയിൽ ഞാൻ വൈറസിന് എക്സ്പോസ്ഡ് ആയിരുന്നു.
അസുഖം വരാനുള്ള സാധ്യത എത്രയോ അധികം!
പക്ഷേ, ആ ദിവസങ്ങളിൽ എനിക്കത് ആലോചിക്കാനോ, അതോർത്ത് ഭയപ്പെടാനോ ഉള്ള സമയമുണ്ടായിരുന്നില്ല.
പക്ഷേ അന്ന്, ഞാൻ മറന്ന് പോയ എന്റെ ആരോഗ്യത്തെക്കുറിച്ച്, പെറ്റമ്മയെപ്പോലെ അന്വേഷിക്കാനും ആവലാതിപ്പെടാനും വേറൊരാൾ ഉണ്ടായിരുന്നു...
നമ്മുടെ ആരോഗ്യമന്ത്രി, നമ്മുടെയൊക്കെ ടീച്ചറമ്മ...
വാക്കുകളിലും കണ്ണിലും വാത്സല്യവും കരുതലുമായി ടീച്ചറന്ന് കൂടെ നിന്നു...
വളരെ മാനസിക സമ്മർദ്ദം അനുഭവിച്ച ആനാളുകളിൽ ടീച്ചർ തന്ന വാത്സല്യവും കരുതലുമായിരുന്നു ഓരോ നിപ ടീം അംഗങ്ങളുടേയും കരുത്തും ഊർജ്ജവും....
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.