• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹരിത കാമ്പെയ്ൻ: പ്രളയാനന്തര കേരളത്തിൽ ആരും പരിസ്ഥിതി വിരുദ്ധതക്കെതിരെ പ്രതികരിക്കാത്തതെന്തെന്ന് ഡോ. ഇക്‌ബാൽ

ഹരിത കാമ്പെയ്ൻ: പ്രളയാനന്തര കേരളത്തിൽ ആരും പരിസ്ഥിതി വിരുദ്ധതക്കെതിരെ പ്രതികരിക്കാത്തതെന്തെന്ന് ഡോ. ഇക്‌ബാൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രകൃതി സൗഹാർദ്ദ രീതികൾ പിന്തുടരണമെന്ന് ആശിച്ച ചുരുക്കം ചില പരിസ്ഥിതി സ്നേഹികളിൽ പ്രമുഖനാണ് ഡോ. ബി. ഇക്‌ബാൽ

  • Last Updated :
  • Share this:
    തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രകൃതി സൗഹാർദ്ദ രീതികൾ പിന്തുടരണമെന്ന് ആശിച്ച ചുരുക്കം ചില പരിസ്ഥിതി സ്നേഹികളിൽ പ്രമുഖനാണ് പ്ലാനിംഗ് ബോർഡ് അംഗം ഡോ. ബി. ഇക്‌ബാൽ. ഇക്കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് പോലുള്ള പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത വസ്തുക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് വരും മുൻപേ ഫേസ്ബുക് പോസ്റ്റ് വഴി തന്റെ അഭിപ്രായം ഇക്‌ബാൽ തുറന്നു പറഞ്ഞിരുന്നു.



    തിരഞ്ഞെടുപ്പടുത്തു വരുന്ന സാഹചര്യത്തിൽ ഇനി വേണ്ടത് സമവായമാണെന്ന് അദ്ദേഹം പറയുന്നു. "ഇലക്ഷൻ കമ്മീഷന്റെ മാനദണ്ഡങ്ങൾ പാലിക്കുകയാണ് ഇനി വേണ്ടത്. അതിനായി കമ്മീഷനോ, ഹരിത കേരളം മിഷനോ മറ്റേജൻസികളോ രാഷ്ട്രീയ പാർട്ടികളെ വിളിച്ചു വരുത്തി സമവായം ഉണ്ടാക്കുകയാണ് വേണ്ടത്. കൂടുതൽ ഫ്ളെക്സുകൾ ഉയരുക വഴി പരിസ്ഥിതിക്ക് കോട്ടം തട്ടുമെന്നല്ലാതെ വോട്ടർമാരെ ലക്ഷ്യമിടാൻ കഴിയില്ല." ഇക്‌ബാൽ ന്യൂസ് 18 കേരളത്തോട് പറഞ്ഞു.

    ആശയവിനിമയത്തിന്റെ പുത്തൻ സാധ്യതകളെ കഴിവതും ഉപയോഗപ്പെടുത്തുകയാണ് പ്രാചരണ കാലയളവിൽ ചെയ്യേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "ഒട്ടനവധി പ്രിന്റുകളുടെ ആവശ്യം ഉദിക്കുന്നില്ല. കൂടുതൽ ഫ്ളെക്സുകൾ നിരത്തുക വഴി സംഭവിക്കുന്ന സാമ്പത്തിക ഭാരം ഒഴിവാക്കാം. പുതു തലമുറയിലെ വോട്ടർമാരെ തേടാൻ സമൂഹ മാധ്യമങ്ങൾ കൊണ്ട് സാധിക്കും. ഒരു വാട്സാപ്പ് അല്ലെങ്കിൽ ഫേസ്ബുക് മെസ്സേജ് അയക്കാൻ ചിലവൊന്നും വേണ്ടി വരുന്നില്ല. തിരഞ്ഞെടുപ്പ് കാലയളവിൽ സാമ്പത്തിക ചെലവ് കുറയ്ക്കാൻ അതൊരുപാട് ഉപകരിക്കും."

    അതേസമയം പ്രളയത്തിൽ നിന്നും കരകയറുന്ന സംസ്ഥാനത്തിൽ പരിസ്ഥിതി വിരുദ്ധ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെ നിരുത്സാഹപ്പെടുത്താൻ എന്തുകൊണ്ടാരും മുന്നോട്ടു വന്നില്ലയെന്നതും തന്നെ അമ്പരപ്പിക്കുന്നുവെന്നു ഡോ. ഇക്‌ബാൽ. വേണ്ട വിധത്തിൽ ആരും ആശങ്കപ്പെട്ടതുമില്ല. "പ്രളയം വന്നു പോയ സംസ്ഥാനത്തിന് ഇത്തരം രീതികൾ താങ്ങാവുന്നതല്ല. എന്ത് കൊണ്ട് ദുരന്ത നിവാരണ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും മറ്റും അതുയർത്തിക്കാട്ടിയില്ല? മാധ്യമ ശ്രദ്ധയും വേണ്ട രീതിയിൽ ഉണ്ടായില്ല. 'നവ കേരള നിർമ്മിതിക്ക്, നവ പ്രചാരണ രീതികൾ' എന്ന മാർഗം അവലംബിക്കാം," ഇക്‌ബാൽ പറയുന്നു.
    First published: