• HOME
  • »
  • NEWS
  • »
  • kerala
  • »
  • മതിൽ മാത്രം പോര, സ്ത്രീകളുടെ പ്രശ്നങ്ങൾ ബാക്കിയാണ്- ഡോ. ബി ഇക്ബാൽ

മതിൽ മാത്രം പോര, സ്ത്രീകളുടെ പ്രശ്നങ്ങൾ ബാക്കിയാണ്- ഡോ. ബി ഇക്ബാൽ

  • Last Updated :
  • Share this:
    തിരുവനന്തപുരം: വനിതാ മതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ഇടത് ചിന്തകനും കേരള സർവകലാശാല മുൻ വി.സിയുമായ ഡോ. ബി ഇക്ബാൽ. വയോജന സ്ത്രീൾ നേരിടുന്ന ആരോഗ്യവും സാമൂഹികവുമായ പ്രശ്നങ്ങൾ, അസംഘടിത തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ, പൊതുസ്ഥലങ്ങളിൽ ശൌചാലയനങ്ങൾ ഇല്ലാത്തത്, സ്ത്രീകളിൽ വിളർച്ച രോഗം വ്യാപകമാകുന്നത്, സംഘടനകളിലും തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വങ്ങളിൽ 50 ശതമാനം സംവരണം തുടങ്ങിയ കാര്യങ്ങളാണ് ബി ഇക്ബാൽ ചൂണ്ടിക്കാണിക്കുന്നത്.

    ഡോ. ബി ഇക്ബാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    വനിതാ മതിൽ വൻ വിജയം കൈവരിച്ച് ചരിത്ര സംഭവമായിമാറുകയും ശബരിമലയിൽ സുപ്രീം കോടതി വിധിയെ തുടർന്ന് യുവതികൾ പ്രവേശിക്കയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ സ്തീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ കൂടി അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്. അതോടൊപ്പം സ്തീകളുടെ സാമൂഹ്യ പദവി ഉയർത്താനുള്ള ശ്രമങ്ങളും ആരംഭിക്കേണ്ടിയിരിക്കുന്നു.

    ആരാണ് ബിന്ദുവും കനകദുർഗയും ?

    അടിയന്തിര ശ്രദ്ധ പതിയേണ്ട ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടട്ടെ:

    • പ്രായാധിക്യമുള്ളവരിൽ സ്തീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാൽ വളരെ കൂടുതലാണ്. ഇവരിൽ വലിയൊരു വിഭാഗം വിധവകളുമാണ്. വയോജന സ്തീകൾ സാമൂഹ്യവും ശാരീരികവുമായ നിരവധി പ്രശ്നങ്ങളും നേരിടുന്നു. സ്വത്തവകാശം തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. ഇവയെല്ലാം പരിഹരിക്കാൻ മൂർത്തമായ പദ്ധതികൾ നടപ്പിലാക്കണം.
    • അസംഘടിത വിഭാഗത്തിൽ പെട്ട നഴ് സുമാർ, വ്യാപാര സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന സ്തീകൾ തുടങ്ങിയവർ നേരിടുന്ന പ്രശ്നങ്ങളിൽ ചില ഇടപെടലുകൾ നടന്നെങ്കിലും ഇനിയും പരിഹരിക്കപ്പെടാതെ തുടരുകയാണ്. അവശ്യമായ നിയമനിർമ്മാണത്തിലൂടെ ഇവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതാണ്
    • സ്തീകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള വൃത്തിയുള്ള ശൌച്യാലയങ്ങൾ എല്ലായിടങ്ങളിലും ലഭ്യമാക്കണം.
    • കയർ, കശുവണ്ടി, കൈത്തറി, മത്സ്യ മേഖലയിലെ സ്തീകളെ ബാധിക്കുന്ന തൊഴിൽ ജന്യ രോഗ്യങ്ങൾ പഠനവിധേയമക്കി അവ തടയാനും പരിഹരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം .
    • സ്തീകളിൽ മുപ്പത് ശതമാനത്തോളം പേർ വിളർച്ചാ രോഗം (Anaemia) ബാധിതരായി കാണുന്നു. ഇവരുടെ പോഷണ നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്.
    • പരസ്പരം മനസ്സിലാക്കി സ്തീ പുരുഷ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ആൺ പെൺ സ്കൂളുകളും കോളേജുകളും മിക്സഡ് വിദ്യാലയങ്ങളായി മാറ്റേണ്ടതാണ്.
    • • രാഷ്ടീയ പാർട്ടികളിലെയും ബഹുജന സംഘടനകളിലേയും ഭാരവാഹികളിൽ പകുതിപ്പേരെങ്കിലും വനിതകളായിരിക്കണം.
    • ഇനി നടക്കാൻ പോകുന്ന പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സ്ഥാനാർത്ഥികളെങ്കിലും വനിതകളായിരിക്കാൻ രാഷ്ടീയപാർട്ടികൾ തീരുമാനിക്കേണ്ടതാണ്. ഇത് ഉയർത്തി വൈകാതെ അൻപത് ശതമാനം ആക്കേണ്ടതാണ്.
    First published: