ഉറഞ്ഞു തുള്ളി കരഞ്ഞുലഞ്ഞ് നിറഞ്ഞാടി ട്രാന്‍സ്ജെന്ററുകൾ; സമൂഹത്തോടുള്ള ചോദ്യമായി 'പറയാൻ മറന്ന കഥകൾ'

തൃശൂർ ഫൈൻആർട്സ് ഹാളിൽ ആദ്യം അവതരിപ്പിച്ച നാടകം പ്രേക്ഷകർ സ്വാഗതം ചെയ്തതോടെ കൂടുതൽ വേദികളിൽ അവതരിപ്പിച്ച് വരികയാണ്.

News18 Malayalam | news18-malayalam
Updated: October 12, 2019, 4:31 PM IST
ഉറഞ്ഞു തുള്ളി കരഞ്ഞുലഞ്ഞ്  നിറഞ്ഞാടി ട്രാന്‍സ്ജെന്ററുകൾ; സമൂഹത്തോടുള്ള ചോദ്യമായി 'പറയാൻ മറന്ന കഥകൾ'
drama(fb)
  • Share this:
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ തിയേറ്റർ സംഘമായ മഴവിൽ ധ്വനിയുടെ 'പറയാൻ മറന്ന കഥകൾ' എന്ന നാടകം സാമൂഹ്യ മാറ്റങ്ങൾക്ക് കളമൊരുക്കിയ പ്രസിദ്ധ നാടകങ്ങളോടൊപ്പം കേരള നാടക ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഡോ. ബി. ഇക്ബാൽ. നാടകം കണ്ടതിന്റെ അനുഭവം പങ്കുവെച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

also read:കൂടത്തായി: DNA പരിശോധന മുതൽ കടമ്പകൾ ഏറെ; ചാടിക്കടക്കുമോ ?

സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും നിയമ പരിപാലകരിൽ നിന്നുമെല്ലാം നേരിടേണ്ടിവന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളും വെറുപ്പും പരിഹാസങ്ങളും തിരസ്കാരവുമെല്ലാം കയ്യുയർത്തി ചോദ്യം ചെയ്ത് കൊണ്ട് ഉറഞ്ഞു തുള്ളിയും കരഞ്ഞുലഞ്ഞും ഉജ്വലമായ അഭിനയത്തിലൂടെ ട്രാൻസ് ജെന്ററുകൾ സ്റ്റേജിലവതരിപ്പിച്ചപ്പോൾ സത്യത്തിൽ കാണികളാകെ സ്തംഭിച്ച് പോയതായി ഇക്ബാൽ പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഡോ. ബി. ഇക്ബാലിന്റെ പോസ്റ്റിന്റെ പൂർണരൂപം.....

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ തിയേറ്റർ സംഘമായ “മഴവിൽ ധ്വനി“യുടെ “പറയാൻ മറന്ന കഥകൾ’ എന്ന നാടകം സൂര്യാ തിയേറ്റർ ഫെസ്റ്റിവലിൽ ഇന്നലെ നിറഞ്ഞ സദസിൽ കാണാൻ അവസരം കിട്ടി. ട്രാൻസ്ജെഡറുകളുടെ ജീവിതാനുഭവങ്ങളാണ് 90 മിനിട്ടുള്ള നാടകം പങ്കുവയ്ക്കുന്നത്.

ആക്ടിവിസ്റ്റും തമിഴ് നാടക പ്രവർത്തകനും “സ്വാതന്ത്ര്യം സ്റ്റേജിലൂടെ“ എന്ന ചിന്താധാരയുടെ വക്താവുമായ ശ്രീജിത്ത് സുന്ദർ സംവിധാനം ചെയ്ത നാടകത്തിൽ അഭിനയിക്കുന്ന 14പേരും പുരുഷനിൽ നിന്നും സ്ത്രീ യായി മാറിയവരും ഒരാൾ സ്ത്രീ യിൽനിന്ന് പുരുഷനായി മാറിയയാളുമാണ്. ദ്വയ ഫൗണ്ടേഷൻ സെക്രട്ടറി രഞ്ചു രഞ്ജിയമാർ, ദ്വയ പ്രസിഡന്റ് ശീതൾ ശ്യാം, ദയാഗായത്രി, ഹെയ്ദിഷ സാദിയ, ആയിഷ, സ്വീറ്റി, ഹരിണി ചന്ദന, ദീപ്തിത കല്യാണി, ഹണി, രഞ്ചു, ദീപാ റാണി, മിയ, സൂര്യ ഇഷാൻ, എബി തുടങ്ങിയവരാണ് കഥാപാത്രങ്ങളായി അരങ്ങിൽ എത്തിയത്,. മദൻ സംഗീതം നൽകിയ കവിതകൾ ദയാ ഗായത്രിയാണ് ആലപിച്ചത് . ശ്രീജിത് സുന്ദരമാണ് നാടകം സംവിധാനം ചെയ്തിട്ടുള്ളത്.

കേരള സംഗീത നാടക അക്കാദമിയും തൃശൂർ സ്കൂ ൾ ഓഫ് ഡ്രാമയും സംയുക്തമായി സംഘടിപ്പിച്ച വർക്ക് ഷോപ്പിന്റെ ഭാഗമായാണ് നാടകം രൂപപ്പെട്ടത്. തൃശൂർ ഫൈൻആർട്സ് ഹാളിൽ ആദ്യം അവതരിപ്പിച്ച നാടകം പ്രേക്ഷകർ സ്വാഗതം ചെയ്തതോടെ കൂടുതൽ വേദികളിൽ അവതരിപ്പിച്ച് വരികയാണ്.

സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും നിയമ പരിപാലകരിൽ നിന്നുമെല്ലാം നേരിടേണ്ടിവന്ന മാനസികവും ശാരിരികവുമായ പീഡനങ്ങളും വെറുപ്പും പരിഹാസങ്ങളും തിരസ്കാരവുമെല്ലാം കയ്യുയർത്തി ചോദ്യം ചെയ്ത് കൊണ്ട് ഉറഞ്ഞു തുള്ളിയും കരഞ്ഞുലഞ്ഞും ഉജ്വലമായ അഭിനയത്തിലൂടെ ട്രാൻസ് ജെന്ററുകൾ സ്റ്റേജിലവതരിപ്പിച്ചപ്പോൾ സത്യത്തിൽ കാണികളാകെ സ്തംഭിച്ച് പോയി.

“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി,“ “പാട്ടബാക്കി“. “ജാതിക്കുമ്മി” , “ജ്ജ് മനിസനാകാൻ നോക്ക്“ തുടങ്ങി സാമൂഹ്യ മാറ്റങ്ങൾക്ക് കളമൊരുക്കിയ പ്രസിദ്ധ നാടകങ്ങളോടൊപ്പം “പറയാൻ മറന്ന കഥ“ കേരള നാടക ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു.
First published: October 12, 2019, 4:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading