നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫോറൻസിക് സർജൻ ഡോ. ബി. ഉമാദത്തൻ അന്തരിച്ചു

  ഫോറൻസിക് സർജൻ ഡോ. ബി. ഉമാദത്തൻ അന്തരിച്ചു

  ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ഡോ. ബി ഉമാദത്തൻ അന്തരിച്ചു. 73 വയസായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ചു നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കരിക്കകത്തെ വസതിയിൽ നടക്കും. പദ്മകുമാരിയാണ് ഭാര്യ. മക്കൾ: യു. രാമനാഥൻ, ഡോ. യു. വിശ്വനാഥൻ. മരുമക്കൾ: രൂപ, റോഷ്ണി.

   also read: കാണാതായ ജർമൻ യുവതിയെ വടക്കൻ ജില്ലകളിൽ കണ്ടതായി വിവരം; പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

   1946 മാർച്ച് 12നായിരുന്നു ജനനം. സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. കെ. ബാലരാമപ്പണിക്കരാണ് അച്ഛൻ. പവർകോട് ജി. വിമലയാണ് അമ്മ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും എംഡിയും പാസായി. 1969ൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു.

   തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിൽ പ്രൊഫസറും വകുപ്പ്തലവനും പൊലീസ് സർജനുമായിരുന്നു. ഗവ. മെഡിക്കോ ലീഗൽ എക്സ്പെർട്ട് ആൻഡ് കൺസൾട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ, ലിബിയ സർക്കാരിന്റെ മെഡിക്കോ ലീഗൽ കൺസൾട്ടന്റ് തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

   1995ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പദവിയിൽ നിന്ന് 2001ൽ റിട്ടയർ ചെയ്തു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസേർച്ച് സെന്റർ മെഡിക്കൽ കോളേജിൽ ഫൊറൻസിക് മെഡിസിൻ പ്രൊഫസറും വകുപ്പ് തലവനുമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

   പൊലീസ് സർജന്റെ ഓർമക്കുറിപ്പുകൾ, ക്രൈം കേരളം, കുറ്റാന്വേഷണത്തിലെ വൈദ്യ ശാസ്ത്രം തുടങ്ങിയ ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധമായ ഗ്രന്ഥങ്ങളും രചിച്ചു. പല പ്രമാദമായ കൊലപാതക കേസുകളും കുറ്റകൃത്യങ്ങളും കണ്ടെത്താൻ അദ്ദേഹം പൊലീസിനെ സഹായിച്ചിട്ടുണ്ട്.

   First published:
   )}