• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിവരമില്ലായ്‌മ മാത്രമല്ല, ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ്' ; ജയ് ഭീം പരാമര്‍ശത്തിനെതിരെ ഡോ.ബിജു

'വിവരമില്ലായ്‌മ മാത്രമല്ല, ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ്' ; ജയ് ഭീം പരാമര്‍ശത്തിനെതിരെ ഡോ.ബിജു

കേരളത്തിന്റെ രാഷ്ട്രീയ നിലവാരം അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • Last Updated :
  • Share this:
    നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്കര്‍ക്കെതിരെ മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലി നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ഡോ.ബിജു രംഗത്ത്.
    'ജയ് ഭീം എന്നാൽ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ എന്ന സംശയം നിയമസഭയിൽ ഉന്നയിക്കുന്ന ഒരു ജനപ്രതിനിധി .

    ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ജനപ്രതിനിധികൾ ആകുന്ന ഒരു നാടായി മാറിയിരുക്കുന്നു കേരളമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


    വിവരമില്ലായ്‌മ മാത്രമല്ല ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ് . കേരളത്തിന്റെ രാഷ്ട്രീയ നിലവാരം അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.




     സജി ചെറിയാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ജയ് ഭീം മുദ്രാവാക്യം വിളിച്ചതിനെ പരിഹസിച്ചാണ് സിപിഎം എംഎല്‍എയായ മുരളി പെരുനെല്ലി വിവാദ പരാമര്‍ശം നടത്തിയത്. ജയ് ഭീം എന്ന് വിളിച്ചപ്പോൾ പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.


    കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധിഖ് എംഎല്‍എ പ്രസ്തുത വിഡിയോ  ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എയ്ക്ക് ആരാണ് ഭീം എന്ന് പഠിപ്പിച്ചുകൊടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.


    അംബേദ്ക്കറ അപമാനിച്ച മുരളി പെരുനല്ലി എംഎല്‍എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അംബേദ്ക്കറെ അപമാനിച്ചില്ലെന്ന് എം.എൽ.എ വിശദീകരിച്ചെങ്കിലും ബഹളം തുടർന്നു. പരിശോധിച്ച് സ്പീക്കർ റൂളിങ് നൽകുമെന്ന് ചെയർ പറഞ്ഞതോടെയാണ് പ്രതിപക്ഷ ബഹളം അവസാനിച്ചത്.
    Published by:Arun krishna
    First published: