• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യൂണിവേഴ്സിറ്റി കോളേജ്: ഡോ. സി.സി. ബാബു പുതിയ പ്രിൻസിപ്പാൾ

സംസ്ഥാനത്തെ ആറ് ഗവൺമെന്റ് കോളേജുകളിലെ പ്രിൻസിപ്പൽമാർക്കും മാറ്റമുണ്ട്...

news18
Updated: July 17, 2019, 5:54 PM IST
യൂണിവേഴ്സിറ്റി കോളേജ്: ഡോ. സി.സി. ബാബു പുതിയ പ്രിൻസിപ്പാൾ
news18
news18
Updated: July 17, 2019, 5:54 PM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന്റെ പുതിയ പ്രിൻസിപ്പാൾ ആയി ഡോ. സി സി ബാബുവിനെ നിയമിച്ചു. തൃശൂർ ഗഗൺമെന്റ് കോളേജ് പ്രിൻസിപ്പലായിരുന്നു ബാബു. സംസ്ഥാനത്തെ ആറ് ഗവൺമെന്റ് കോളേജുകളിലെ പ്രിൻസിപ്പൽമാർക്കും മാറ്റമുണ്ട്. സ്ഥാനക്കയറ്റം എന്ന നിലയിലാണ് പുതിയ പ്രിൻസിപ്പാളുമാരെ നിയമിച്ചതെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

തവനൂർ സർക്കാർ കോളേജിലെ ഡോ. എം.കെ. മുരളീധരൻ നായർ തലശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാളാകും. മങ്കട സർക്കാർ കോളേജിലെ ഡോ. എൻ. വീരമണികണ്ഠൻ ചിറ്റൂർ സർക്കാർ കോളേജിൽ പ്രിൻസിപ്പാളാകും. കൊഴിഞ്ഞാമ്പാറ സർക്കാർ കോളേജിലെ ഡോ. മണി പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പാളാകും. ഒല്ലൂർ സർക്കാർ കോളേജിലെ ഡോ. ജയകുമാർ ആയിരിക്കും മഹാരാജാസ് കോളേജിലെ പ്രിൻസിപ്പാളാകുക.

ഉത്തരവ് കൈപ്പറ്റി നിശ്ചിത ദിവസത്തിനകം ജോലിയിൽ പ്രവേശിക്കേണ്ടതും പ്രസ്തുത വിവരം റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

First published: July 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...