'മനോ‌രോഗമുണ്ടെന്ന് പറഞ്ഞാൽ ശിക്ഷയിളവ് ലഭിക്കുമെന്ന മണ്ടന്‍ വിചാരമുള്ള ധാരാളം പേരുണ്ട്'

കുറ്റകൃത്യത്തേക്കാൾ കുറ്റവാളിയുടെ മാനസികാവസ്ഥ ചർച്ച ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്.

News18 Malayalam | news18-malayalam
Updated: February 21, 2020, 9:51 AM IST
'മനോ‌രോഗമുണ്ടെന്ന് പറഞ്ഞാൽ ശിക്ഷയിളവ് ലഭിക്കുമെന്ന മണ്ടന്‍ വിചാരമുള്ള ധാരാളം പേരുണ്ട്'
ഡോ സി.ജെ ജോൺ
  • Share this:
തിരുവനന്തപുരം: മനോ‌രോഗമുണ്ടെന്ന് കണ്ടാല്‍ കുറ്റവിമുക്തി ലഭിക്കുമെന്ന മണ്ടന്‍ വിചാരമുള്ള ധാരാളം പേരുണ്ടെന്ന് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ ജോൺ. കുറ്റകൃത്യത്തേക്കാൾ കുറ്റവാളിയുടെ മാനസികാവസ്ഥ ചർച്ച ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്.

മുന്നൊരുക്കവും തെളിവ് നശിപ്പിക്കാനുള്ള ശ്രമവുമൊക്കെ ചെയ്യുന്നത് തെറ്റാണെന്ന്‌ കുറ്റം ചെയ്തയാള്‍ക്ക് അറിയാമെന്നുള്ളതിന്റെ തെളിവാണെന്നും ഡോ. സി.ജെ ജോൺ പേസ്ബുക്ക് പേസ്റ്റിൽ വ്യക്തമാക്കുന്നു. നിർഭയ കേസിലെ പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നു തെളിഞ്ഞാല്‍ അത് ചികിത്സിക്കേണ്ടി വരും. എന്നാൽ ചികിത്സയ്ക്കു ശേഷം തൂക്ക് മരം സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടക്കാട്ടുന്നു.

കുറിപ്പ് പൂർണരൂപത്തിൽ

ആണായാലും പെണ്ണായാലും മാനസിക രോഗമുണ്ടെന്ന അപേക്ഷ ഉന്നയിച്ചാൽ പരിശോധിക്കേണ്ടി വരും. മനോ‌രോഗമുണ്ടെന്ന് കണ്ടാല്‍ കുറ്റവിമുക്തി ലഭിക്കുമെന്ന മണ്ടന്‍ വിചാരമുള്ള ധാരാളം പേരുണ്ട്.കൃത്യം ചെയ്യുന്ന സമയത്ത് ഇത് തെറ്റാണെന്ന ബോധം ഇല്ലാത്ത വിധത്തിൽ മാനസിക നില തകരാറിലാണെന്ന് സ്ഥാപിക്കേണ്ടി വരും.

മുന്നൊരുക്കവും തെളിവ് നശിപ്പിക്കാനുള്ള ശ്രമവുമൊക്കെ ചെയ്യുന്നത് തെറ്റാണെന്ന്‌ കുറ്റം ചെയ്ത ആള്‍ക്ക് അറിയാമെന്നതിന്റെ സാക്ഷ്യമാകും. നിർഭയ കേസിലെ കക്ഷിക്ക് മാനസിക പ്രശ്നം ഇപ്പോൾ ഉണ്ടെന്ന് തെളിഞ്ഞാല്‍ അത് ചികിത്സിക്കേണ്ടി വരും. എന്നാലും ചികിത്സിച്ചു സമചിത്തത പുനസ്ഥാപിച്ച ശേഷം തൂക്ക് മരം സ്വീകരിക്കേണ്ടി വരും. ഇതൊക്കെ നീട്ടി കിട്ടാൻ നല്ല വക്കീലും ഇത്തിരി അഭിനയവും മനുഷ്യവകാശ അഭിപ്രായ സൃഷ്ടിയുമൊക്കെ മതി.

ടെസ്റ്റോസ്റ്റീറോൺ ബാലൻസ് ഇല്ലായ്മ മൂലമുള്ള നിസഹായ മാനസികാവസ്ഥയുടെ ഫലമാണ് റേപ്പും ഇപ്പോഴത്തെ പ്രശ്‌നവുമെന്നൊക്കെ പറയുന്ന ഏതെങ്കിലും പഠനം പൊക്കിയെടുത്ത് വക്കീല്‍ വാദിച്ചേക്കും. ഇത്തരമൊരു രക്ഷാ വഴി കുറ്റവാളികള്‍ക്ക് ഒരുക്കാന്‍ അറിഞ്ഞോ അറിയാതെയോ കൂട്ട് നില്‍ക്കരുത്. എന്നാൽ ശരിക്കും മനോരോഗം ഉണ്ടെങ്കിൽ അത് തീര്‍ച്ചയായും കോടതികൾ പരിഗണിക്കുമെന്ന് തന്നെയാണ്‌ അനുഭവം. പൊലീസും ഇത് ശ്രദ്ധിക്കാറുണ്ട്. ആ സംവിധാനങ്ങളിലൊക്കെ പൊട്ടന്മാരാണ് ഇരിക്കുന്നതെന്ന ചിന്ത അപകടകരമാണ്.

First published: February 21, 2020, 9:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading