തിരുവനന്തപുരം: ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയ ഡോ. ദേവേന്ദ്ര ധോദാവതിനെ അഡീഷണൽ ചീഫ് സെക്രട്ടറി ആയി സ്ഥാനക്കയറ്റം നൽകി ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ ശമ്പള സ്കെയിലിലുള്ള ഒരു ഉദ്യോഗസ്ഥൻ ആദ്യമായാണ് ഗവർണറുടെ സെക്രട്ടറിയാകുന്നത്.
1993 ലെ (കേരള കേഡർ ) ഐ എസ് ബാച്ചിൽപെട്ട ഡോ ധോദാവത് രാജസ്ഥാൻ സ്വദേശി യും മെഡിക്കൽ ബിരുദധാാരിയുമാണ്. സംസ്ഥാനത്തും ഡെൽഹിയിലും ഡെപ്യൂട്ടേഷനിൽ രാജസ്ഥാനിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.