നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാര്‍ത്തോമ്മ സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ; ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു

  മാര്‍ത്തോമ്മ സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ; ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു

  ‘തിയഡോഷ്യസ് മാർത്തോമ്മാ’ എന്നാണ് പുതിയ പേര്. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയാറാക്കിയ മദ്ബഹായിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്‌.

  News18 Malayalam

  News18 Malayalam

  • Share this:
   പത്തനംതിട്ട: മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. ‘തിയഡോഷ്യസ് മാർത്തോമ്മാ’ എന്നാണ് പുതിയ പേര്. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയാറാക്കിയ മദ്ബഹായിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്‌. രാവിലെ 7.45ന് നിയുക്ത മാർത്തോമ്മാ മെത്രാപ്പൊലീത്തയെ സഭയിലെ ബിഷപ്പുമാരും വൈദികരും ചേർന്ന് പുലാത്തീനിൽനിന്നു മദ്ബഹയിലേക്ക് സ്വീകരിച്ചു. 8ന് കുർബാനയ്ക്ക് ഡോ. യുയാക്കിം മാർ കൂറിലോസ് കാർമികത്വം വഹിച്ചു. 10 മണിയോടെ സ്ഥാനാരോഹണം ചടങ്ങുകള്‍ പൂര്‍ത്തിയായി.

   Also Read- മാര്‍ത്തോമ്മാ സഭയുടെ  പരമാധ്യക്ഷൻ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക് മുഖ്യമന്ത്രിയുടെ ആശംസ

   ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ തലവന്‍ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ത്തോമ്മ സഭയിലെ മറ്റ് എപ്പിസ്‌കോപ്പമാര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വാഴിക്കല്‍ ചടങ്ങുകള്‍. വൈദികരും സഭയുടെ വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികളടക്കം 150നടുത്ത് ആളുകൾ മാത്രമാണ് നേരിട്ട് ചടങ്ങിൽ പങ്കെടുത്തത്.

   Also Read- Viral Video| റോഡിലെ വെള്ളക്കെട്ട് നിഷ്കളങ്കതയോടെ ആസ്വദിക്കുന്ന നായ; കുളിർമ നൽകുന്ന കാഴ്ച

   11 മണിക്ക് അനുമോദന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, സിഎൻഐ മോഡറേറ്റർ ബിഷപ് ഡോ. പി.സി. സിങ്, സിഎസ്ഐ മോഡറേറ്റർ ബിഷപ് ഡോ. ധർമരാജ് റസാലം, മലബാർ സ്വതന്ത്ര സുറിയാനി സഭാ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, നാഷനൽ കൗൺസിൽ ഓഫ് ചർ‌ച്ചസ് ഓഫ് ക്രൈസ്‍റ്റ് (യുഎസ്എ) പ്രസിഡന്റ് ജിം വിൻക്ലർ, ഡോ. മാത്യൂസ് ജോർജ് ചുനക്കര എന്നിവർ പ്രസംഗിക്കും. ഇതര സഭകളിലെ ബിഷപ്പുമാരും ജനപ്രതിനിധികളും പങ്കെടുക്കും.
   Published by:Rajesh V
   First published: