കൊല്ലം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ഡോക്ടർമാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നിരവധി പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ ഡോ.ജാനകി ഓംകുമാർ.
നൈറ്റ് ഡ്യൂട്ടികളിൽ ഹൗസ് സർജന്മാർ ഒറ്റയ്ക്കാണ് ഉണ്ടാകാറുള്ളതെന്നും തിരക്കൊഴിയുന്ന സമയത്ത് പോലും ഇരിക്കുന്ന മേശയിൽ തലവച്ചുറങ്ങാൻ ഭയമാണെന്നും ജാനകി പങ്കുവെച്ച വീഡിയോയിൽ പറയുന്നു. വരുന്ന രോഗികളുടെ ക്ഷേമം അത്ര പ്രധാനമായതുകൊണ്ടാണ് അരക്ഷിതാവസ്ഥകളിലും ജോലി ചെയ്യുന്നതെന്ന് ജാനകി പറയുന്നു.
Also Read-തിരുവനന്തപുരത്ത് കൈവിലങ്ങില്ലാതെ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതിയെ ഡോക്ടർ തിരിച്ചയച്ചു
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തുടർച്ചയായി ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും വിശപ്പും വിയർപ്പും ചോരയുമൊക്കെയുള്ള പച്ചയായ മനുഷ്യരാണ് ഡോക്ടർമാരെന്നും അടികൊണ്ടാൽ വേദനിക്കുന്നവരാണെന്നും വീഡിയോയിൽ പറയുന്നു.
View this post on Instagram
‘തിരിച്ചു പോകുമ്പോൾ തങ്ങളെ കാത്തിരിക്കുന്ന അച്ഛനും അമ്മയും വീട്ടിലുണ്ട്. ഡ്യൂട്ടിക്ക് പോകും മുമ്പ് വന്ദനയും വീട്ടിലേക്ക് വിളിച്ചിരുന്നിരിക്കാം. കാലത്ത് വെള്ളത്തുണിക്കെട്ടായി മകളെ കാണുന്ന വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കണം’ ജാനകി പറയുന്നു. ഡോക്ടർമാർക്കെതിരെ പരാതി ഉണ്ടെങ്കിൽ അവ നൽകുകയാണ് വേണ്ടതെന്നും ശാരീരികമായി ആക്രമിക്കരുതെന്നും ജാനകി വീഡിയോയിൽ അഭ്യർഥിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctor, Doctors murder