• HOME
  • »
  • NEWS
  • »
  • kerala
  • »
  • Dr Jo Joseph | വാനോളം ആവേശം; കൊട്ടിക്കലാശത്തിനിടെ ക്രെയിനിലുയർന്ന് ജോ ജോസഫ്

Dr Jo Joseph | വാനോളം ആവേശം; കൊട്ടിക്കലാശത്തിനിടെ ക്രെയിനിലുയർന്ന് ജോ ജോസഫ്

ജോ ജോസഫ് ക്രെയിനില്‍ ഉയര്‍ന്നു പൊങ്ങുന്ന ദൃശ്യങ്ങള്‍ ഇടത് സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

  • Last Updated :
  • Share this:
    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakara By-Election) കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരെ ആവേശത്തിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് (Dr.Jo Joseph) . കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ എത്തിച്ച ക്രെയിനില്‍ കയറി നിന്നാണ് ജോ ജോസഫ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. പാലാരിവട്ടം ജംഗ്ഷനില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തെ കൈവിശി കാണിച്ചും സിപിഎം പതാക വീശിയും സ്ഥാനാര്‍ഥിയും പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കു ചേര്‍ന്നു . ജോ ജോസഫ് ക്രെയിനില്‍ ഉയര്‍ന്നു പൊങ്ങുന്ന ദൃശ്യങ്ങള്‍ ഇടത് സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

    Also Read- കൊട്ടിക്കലാശത്തിനിടയിൽ പി.ടിയുടെ ഓർമ്മയിൽ ഉമാ തോമസ്

    വാഹനപ്രചരണ ജാഥകളും റോഡ് ഷോകളുമായി രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് പാലാരിവട്ടം ജംഗ്ഷനിലെ കൊട്ടിക്കലാശ സ്ഥലത്തേക്ക് എത്തി. മുഖ്യമന്ത്രി പിണറായി വിജയനടക്കം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് ഡോ. ജോ ജോസഫിന്‍റെ പ്രചാരണം നയിച്ചത്.


    ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം : KTDC ജീവനക്കാരന്‍ പിടിയില്‍


    തൃക്കാക്കരയിലെ  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  ഡോ.ജോ ജോസഫിനെതിരെ  വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസൻ ആണ് അറസ്റ്റിലായത്. കെടിഡിസി  ജീവനക്കാരനായ ഇയാൾ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയാണെന്ന്  പോലീസ് അറിയിച്ചു. ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പോലീസിന് കൈമാറും. സംഭവത്തില്‍  തൃക്കാക്കരയിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

     Also Read- ആവേശക്കരയേറി പ്രവര്‍ത്തകര്‍; തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം

    വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ചു പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മ‌ിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.

    സമൂഹമാധ്യമത്തിൽ 3 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാൻ ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വിപിഎൻ സംവിധാനം ഉപയോഗിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകൾ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.

    ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉൾപ്പടെയുള്ളവർക്കു ജോ ജോസഫ് പരാതി നൽകിയിരുന്നു. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്കൽ ഉൾപ്പെടെയുള്ളവരും രംഗത്തെത്തി.
    Published by:Arun krishna
    First published: