​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​ത് രാ​ജ്യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച ജീ​വി​തം: നവതി ആശംസകളുമായി പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി

മലങ്കര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ന​വ​തി ആ​ഘോ​ഷം പ്ര​ധാ​ന​മ​ന്ത്രി ഉദ്ഘാടനം ചെയ്തു

News18 Malayalam | news18-malayalam
Updated: June 27, 2020, 3:15 PM IST
​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​ത് രാ​ജ്യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച ജീ​വി​തം: നവതി ആശംസകളുമായി പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി- ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​
  • Share this:
മലങ്കര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ന​വ​തി ആ​ഘോ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഇ​ന്നു രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​ത് രാ​ജ്യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച ജീ​വി​ത​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. മാ​ര്‍​ത്തോ​മാ സ​ഭ ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ദേ​ശീ​യ​ത​യു​ടെ മൂ​ല്യ​ങ്ങ​ളി​ല്‍ അ​ടി​യു​റ​ച്ച​താ​ണ് സ​ഭ​യു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​വി​ലെ സ​ഭ ആ​സ്ഥാ​ന​മാ​യ പു​ലാ​ത്തീ​നി​ല്‍ സ്തോ​ത്ര പ്രാ​ര്‍​ഥ​ന​യും കു​ര്‍​ബാ​ന​യും ന​ട​ന്നു. ന​വ​തി സ​മ്മേ​ള​ന​ത്തി​ല്‍‌ വി​വി​ധ സ​ഭ, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു ജ​ന്മ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍.

മാ​ര്‍​ത്തോ​മ്മാ സ​ഭാ ച​രി​ത്ര​വു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ള്ള മാ​രാ​മ​ണ്‍ പാ​ല​ക്കു​ന്ന​ത്ത് കു​ടും​ബ​ത്തി​ലാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ​ന​നം. 1931 ജൂ​ണ്‍ 27ന് ​ടി. ലൂ​ക്കോ​സി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. പി.​ടി. ജോ​സ​ഫെ​ന്നാ​യി​രു​ന്നു ആ​ദ്യ​കാ​ല പേ​ര്.TRENDING:Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു! [NEWS]ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും ബം​ഗ​ളൂ​രു തി​യോ​ള​ജി​ക്ക​ല്‍ കോ​ള​ജി​ലെ ബി​രു​ദ പ​ഠ​ന​ത്തി​നും ശേ​ഷം 1957 ജൂ​ണ്‍ 29ന് ​ശെ​മ്മാ​ശ​നാ​യും അ​തേ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 18ന് ​വൈ​ദി​ക​നാ​യും സ​ഭാ ശു​ശ്രൂ​ഷ​യി​ല്‍ പ്ര​വേ​ശി​ച്ചു. 1975 ഫെ​ബ്രു​വ​രി എ​ട്ടി​ന് ജോ​സ​ഫ് മാ​ര്‍ ഐ​റേ​നി​യോ​സ് എ​ന്ന പേ​രി​ല്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി. പി​ന്നീ​ട് സ​ഭ​യു​ടെ സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ത്ത​പ്പെ​ട്ട അ​ദ്ദേ​ഹം 2007 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി.
First published: June 27, 2020, 1:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading