നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡോ.കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

  ഡോ.കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

  മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

  ഡോ. കെ എം എബ്രഹാം

  ഡോ. കെ എം എബ്രഹാം

  • Share this:
   തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ഡോ.കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. നിലവിൽ കിഫ്ബിയുടെ സിഇഒ ആയി പ്രവർത്തിക്കുകയാണ്. ഈ പദവിയിൽ അദ്ദേഹം തുടരും. അതേസമയം, കിഫ്ബി അഡീഷനൽ സിഇഒ ആയി സത്യജിത്ത് രാജയെ നിയമിച്ചു.

   1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. കെ എം എബ്രഹാം. കേരള സർവകലാശാലയിൽനിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെകും കാൺപൂർ ഐഐടിയിൽനിന്ന് എംടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗന്‍ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. 2008 മുതൽ 2011വരെ സെബി അംഗമായിരുന്നു.

   Also Read- സി.എം രവീന്ദ്രൻ തുടരും; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി   ഇതിനിടെ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നേരത്തെ വിവാദത്തിൽപ്പെട്ട സി എം രവീന്ദ്രനെയും പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാധ്യമ ഉപദേഷ്ടാവായിരുന്ന എൻ. പ്രഭാവർമ്മയെ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി നിയമിച്ചു. മുൻ രാജ്യസഭാംഗം കെ.കെ രാഗേഷിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നേരത്തെ നിയമിച്ചിരുന്നു. പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടരാനും നേരത്തെ തീരുമാനിച്ചിരുന്നു.

   Also Read 'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം'; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്

   ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന നിലയിലാണ് നിലനിർത്തിയിരിക്കുന്നത്. എൻ. പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ എ രാജശേഖരൻ നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. സിഎം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്. വിഎം സുനീഷാണ് പേഴ്സണൽ അസിസ്റ്റന്റ്. ജികെ ബാലാജി അഡീഷണൽ പിഎയാണ്.

   Also Read-'ദൗത്യം ഉത്തരവാദിത്തതോടെ ഏറ്റെടുക്കുന്നു; ഒരു സംശയവും വേണ്ട നമ്മൾ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരും': വി.ഡി സതീശൻ

   അതേസമയം, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പി  രാമചന്ദ്രൻ നായരെ നിയമിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. മുൻപ് സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന പി രാമചന്ദ്രൻ നായർ, തിരുവനന്തപുരം ലോക്സഭാ സീറ്റ് വിവാദത്തെ തുടർന്ന് സിപിഐ വിട്ട് സിപിഎമ്മിലെത്തുകയായിരുന്നു.
   Published by:Rajesh V
   First published:
   )}