• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

OBIT ഡോക്ടർ എം കമറുദ്ദീൻ കുഞ്ഞ് അന്തരിച്ചു

പശ്ചിമഘട്ടത്തിന്റെ ജൈവ പ്രാധാന്യം ലോകത്തിന് മുമ്പിൽ അവതരിപ്പിച്ച പ്രധാനിയായിരുന്നു അദ്ദേഹം.

News18 Malayalam | news18-malayalam
Updated: November 14, 2019, 8:45 AM IST
OBIT ഡോക്ടർ എം കമറുദ്ദീൻ കുഞ്ഞ് അന്തരിച്ചു
m kamaruddeen kunju
  • Share this:
തിരുവനന്തപുരം: പെരിങ്ങമ്മല മാലിന്യ പ്ലാന്റ് വിരുദ്ധ സമര സമിതി നേതാവും സസ്യ ശാസ്ത്രജ്ഞനുമായ OBIT ഡോക്ടർ എം കമറുദ്ദീൻ കുഞ്ഞ് അന്തരിച്ചു. 48 വയസായിരുന്നു. കേരള യൂണിവേഴ്സിറ്റി ബോട്ടണി റീഡർ ആണ്‌.

പശ്ചിമഘട്ടത്തിന്റെ ജൈവ പ്രാധാന്യം ലോകത്തിന് മുമ്പിൽ അവതരിപ്പിച്ച പ്രധാനിയായിരുന്നു. പെരിങ്ങമ്മലയുമായി ബന്ധപ്പെട്ട് നടന്ന രണ്ട് മാലിന്യ പ്ലാന്റ് വിരുദ്ധ സമരങ്ങളിൽ നായകത്വം വഹിച്ചത് ഡോക്ടർ കമറുദ്ദീൻ ആയിരുന്നു.

also read:ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം ഭാഗികമായി പിൻവലിച്ച് ജെഎൻയു; സമരം തുടരുമെന്ന് വിദ്യാര്‍ഥികൾ

2017ൽ ഐഎംഎ പാലോട് ഓട്ചുട്ട പടുക്കയിൽ സ്ഥാപിക്കാൻ ഒരുങ്ങിയ മനുഷ്യ അവശിഷ്ട സംസ്കരണ പ്ലാന്റിനെതിരെ അധികൃതരുടെ കണ്ണുതുറപ്പിച്ച സമരം സംഘടിപ്പിച്ചതും 2019ൽ പെരിങ്ങമ്മലയിൽ സർക്കാർ കൊണ്ടുവരാൻ ഒരുങ്ങിയ ഖരമാലിന്യ പ്ലാന്റ് വിരുദ്ധ സമരത്തിന്റെ ഭാഗമായി നിയമസഭയുടെ മുന്നിലേക്ക് സങ്കട മാർച്ച് സങ്കടിപ്പിച്ചതും ഡോക്ടർ കമറുദ്ദീന്റെ നേതൃത്വത്തിൽ ആയിരുന്നു.

പെരിങ്ങമലയുടെയും പരിസരങ്ങളുടെയും പാരിസ്ഥിതിക പ്രാധാന്യം അധികൃതർക്ക് ബോധ്യമാക്കി കൊടുത്തത് കമറുദ്ദീന്റെ പ്രവർത്തനഫലമായിരുന്നു.
പാലോട് ടി.ബി. ജി.ആർ.ഐയിൽ ശാസ്ത്രജ്ഞനായും പെരിങ്ങമ്മല ഇക്ബാൽ കോളജിൽ പ്രൊഫസറായും പ്രവർത്തിച്ചിരുന്നു. കേരളത്തിലെ സസ്യ സംരക്ഷണത്തിന് നിരവധി പരിസ്ഥിതി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് മുട്ടം സ്വദേശിയാണ്.ഡോക്ടർ കമറുദീന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് കാര്യവട്ടം ക്യാമ്പസിലെ പഠന വകുപ്പുകൾക്ക് വ്യാഴാഴ്ച അവധി നല്കി.
First published: November 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍