നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭാധ്യക്ഷനാകും; സഭാ സുന്നഹദോസിൽ സമവായം 

  ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭാധ്യക്ഷനാകും; സഭാ സുന്നഹദോസിൽ സമവായം 

  നാളെ ചേരുന്ന മലങ്കര അസോസിയേഷൻ മാനേജിങ് കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും

  മാത്യൂസ് മാർ സേവേറിയോസ്

  മാത്യൂസ് മാർ സേവേറിയോസ്

  • Share this:
  ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ആയിരുന്ന ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തതിനെ തുടർന്നാണ് പുതിയ ബാബയെ നടപടികൾ ആരംഭിച്ചത്. ഇന്ന് കോട്ടയം ദേവലോകം അരമനയിൽ ചേർന്ന സഭാ സുന്നഹദോസ് യോഗമാണ് കണ്ടനാട് വെസ്റ് ഭദ്രാസനാധിപൻ മാത്യുസ് മാർ സേവേറിയോസിനെ പുതിയ സഭാധ്യക്ഷൻ ആക്കാൻ തീരുമാനം എടുത്തത്. സഭയിലെ 24 മെത്രാപ്പോലീത്തമാരും ചേർന്ന് സുനഹദോസ് ഒരു പേരിൽ സമവായത്തിൽ എത്തുകയായിരുന്നു.

  കാതോലിക്കാ ബാവയുടെ കാലശേഷം മാത്യൂസ് മാർ സേവേറിയോസ് തന്നെ സഭാധ്യക്ഷൻ ആകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ മറ്റു പല മെത്രാപ്പോലീത്തമാർക്കും പദവിയിലേക്ക് എത്താൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് ചേർന്ന യോഗം ഇക്കാര്യത്തിൽ ഏക അഭിപ്രായത്തിൽ എത്തുകയായിരുന്നു. നാളെ ചേരുന്ന മലങ്കര അസോസിയേഷൻ മാനേജിങ് കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. മാനേജിങ് കമ്മിറ്റി കൂടി അംഗീകരിച്ചാൽ മാത്രമേ ഓർത്തഡോസ് സഭ ഔദ്യോഗികമായി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കു.

  അടുത്ത മാസം പതിനാലിന് പരുമല സെമിനാരിയിൽ ആണ് ഓർത്തഡോക്സ് സഭയുടെ മലങ്കര അസോസിയേഷൻ യോഗം ചേരുന്നത്. യോഗത്തിൽ വെച്ചാകും മാത്യൂസ് മാർ സേവേറിയോസിനെ പുതിയ കാതോലിക്കാബാവയായി  വാഴിക്കുക. അതിന് മുന്നോടിയായി യോഗത്തിൽ വച്ച് തന്നെ മാത്യൂസ് മാർ സേവേറിയോസിനെ മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കും തുടർന്നാണ് കാതോലിക്കാബാവയെ ആയി വായിക്കുക.

  സഭയിലെ തീവ്ര നിലപാടുള്ള സീനിയർ മെത്രാപ്പൊലീത്തമാരിൽ ഒരാൾ ആണ് മാത്യൂസ് മാർ സേവേറിയോസ്.
  കോട്ടയം വാഴൂരിൽ 1949ൽ അദ്ദേഹം ജനിച്ചത്. 1978ൽ വൈദീകനായി പ്രവർത്തനം തുടങ്ങി. 1993 ൽ മെത്രാപ്പൊലീത്തയായി സഭാ ജീവിതം മുന്നോട്ടു നീക്കി. ഓർത്തഡോക്സ് സഭയുടെ മുൻ സഭാ സുന്നഹദോസ് സെക്രട്ടറിയായും മാത്യൂസ് മാർ സേവേറിയോസ് പ്രവർത്തനം അനുഷ്ഠിച്ചിട്ടുണ്ട്.

  ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തതിനെത്തുടർന്ന് രൂപീകരിച്ച അഡ്‌മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ അധ്യക്ഷന്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമീസ് സിനഡില്‍ അധ്യക്ഷത വഹിച്ചു. അഞ്ചംഗ സമിതി ആയിരുന്നു ഇതുവരെ ഓർത്തോ സഭയുടെ ഭരണം മുന്നോട്ടു കൊണ്ടുപോയത്. സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ ആണ് സുന്നഹദോസ് യോഗം ചേർന്നത്.

  വര്‍ക്കിംഗ് കമ്മിറ്റിയംഗവുമാണ്  ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. കാലം ചെയ്ത കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  ഏതായാലും യാക്കോബായ സഭയുമായുള്ള തർക്കത്തിനിടെ  കാതോലിക്കാബാവ സ്ഥാനത്തെ തർക്കങ്ങൾ ഉണ്ടായില്ല എന്നതാണ് ഓർത്തഡോക്സ് സഭയ്ക്ക് ആശ്വാസം.  നാളെ ചേർന്ന് മാനേജിങ് കമ്മിറ്റി കൂടി കഴിഞ്ഞാൽ ഇക്കാര്യത്തിൽ അന്തിമ വ്യക്തത വരും എന്നാണ് ഓർത്തഡോസ് സഭ വൃത്തങ്ങൾ പറയുന്നത്. സഭാതർക്കത്തിൽ അടക്കം തീവ്ര നിലപാടുള്ള മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷൻ ആകുന്നു എന്നതാണ് ഒരു പ്രത്യേകത. യാക്കോബായ സഭയുമായി ഏതെങ്കിലും തരത്തിൽ സമവായം ഉണ്ടാകുമോ എന്ന് ഇനി കാത്തിരുന്നു തന്നെ കാണണം.
  Published by:Naveen
  First published: