ഇന്റർഫേസ് /വാർത്ത /Kerala / വനിത മതില്‍ ഏറെ പ്രാധാന്യമുള്ളതെന്ന് ഡോ. മീനാക്ഷി ഗോപിനാഥ്

വനിത മതില്‍ ഏറെ പ്രാധാന്യമുള്ളതെന്ന് ഡോ. മീനാക്ഷി ഗോപിനാഥ്

  • Share this:

    കൊച്ചി: ഭരണഘടന ഉറപ്പുനല്‍കുന്ന സ്ത്രീസമത്വമെന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നതിന് കേരളത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ഏറെ പ്രാധാന്യമുള്ളതായിരുന്നുവെന്ന് വിമെന്‍ ഇന്‍ സെക്യൂറിറ്റി, കോണ്‍ഫ്ളിക്റ്റ് മാനേജ്മെന്റമെന്റ് ആന്‍ഡ് പീസ് (WISCOMP) സ്ഥാപകയും ഡയറക്ടറുമായ ഡോ. മീനാക്ഷി ഗോപിനാഥ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുവാന്‍ ആശയവിനിമയത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

    തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ യൂണിവേഴ്സല്‍ റെസ്പോണ്‍സിബിലിറ്റിയുടെ സംരംഭമായ വിസ്‌കോംപിന്റെ സഹകരണത്തോടെ സെന്റ് തെരേസാസ് കോളേജില്‍ 'ജെന്‍ഡര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍: ട്രാന്‍സ്ഫോര്‍മേറ്റിവ് പാത്വേസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

    Also Read: സൂക്ഷിക്കുക; കേരളത്തിലേക്കുവരുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പ്

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    സ്ത്രീകള്‍ ഇരയെന്ന പദവിയില്‍ നിന്നും പുറത്തുവരേണ്ടതുണ്ടെന്നും സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരുടെ വ്യക്തിത്വങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും മീനാക്ഷി ഗോപിനാഥ് പറഞ്ഞു. ചില പഴഞ്ചന്‍ ധാരണകള്‍ മാറ്റാന്‍ ജെന്‍ഡര്‍ ഓഡിറ്റ് അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

    Dont Miss:  സംഘര്‍ഷം: ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ആര്‍എസ്എസ് നേതാവിനെ അക്രമിച്ചു

    മികച്ച നിലയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകളില്‍ പലരും പിന്നീട് നിഷ്‌ക്രിയരാകുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനിത പറഞ്ഞു. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും ലോക ജനസംഖ്യയില്‍ ഏതാണ്ട് തുല്യ നിരക്കിലുള്ള പുരുഷനും സ്ത്രീയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് പരിഷ്‌കൃത സമൂഹം പൂര്‍ണമാകുന്നതെന്നും അവര്‍ പറഞ്ഞു.

    First published:

    Tags: Kerala, Sabarimala, Sabarimala Women Entry, Vanitha mathil