• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആരോഗ്യ വകുപ്പ് പുറത്ത് നിർത്തിയ ഡോ. മുഹമ്മദ് അഷീൽ ഇനി ലോകാരോഗ്യ സംഘടനയിൽ

ആരോഗ്യ വകുപ്പ് പുറത്ത് നിർത്തിയ ഡോ. മുഹമ്മദ് അഷീൽ ഇനി ലോകാരോഗ്യ സംഘടനയിൽ

കോവിഡ് വ്യാപന ഘട്ടത്തിൽ ആരോഗ്യ വകുപ്പിന് വേണ്ടി പ്രതിരോധ നയ രൂപീകരണത്തിൽ അടക്കം നിർണ്ണായക പങ്ക് വഹിച്ചിരുന്നു

  • Share this:
തിരുവനന്തപുരം : ഡോ. മുഹമ്മദ് അഷീൽ (Dr. Mohammed Asheel) ഇനി ലോകാരോഗ്യ സംഘടനാ (World Health Organization) പ്രതിനിധി. ഇൻഞ്ചുറി ആന്റ് ഡിസേബിലിറ്റി പ്രിവൻഷൻ ഓഫീസർ ആയാണ് നിയമനം. ഡൽഹിയിൽ മറ്റന്നാൽ ചുമതല ഏറ്റെടുക്കും. രണ്ടാം പിണറായി സർക്കാർ ഡോ. മുഹമ്മദ് അഷീലിനെ സുരക്ഷാ മിഷൻ എക്സി. ഡയറക്ടർ സ്ഥാനത്തു നിന്ന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയത് വിവാദമായിരുന്നു.

കേന്ദ്ര ഡെപ്യൂട്ടേഷൻ റദ്ദായി തിരികെ എത്തിയ അഷീലിന് കഴിഞ്ഞ എട്ട് മാസമായി പുനർ നിയമനം നൽകാതെ ആരോഗ്യ വകുപ്പ് പുറത്ത് നിർത്തിയിരുന്നു. ഇതിനിടെയാണ് പുതിയ ചുമതല ലഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഇൻഞ്ചുറി ആന്റ് ഡിസേബിലിറ്റി പ്രിവൻഷൻ ഓഫീസർ ആയാണ് നിയമനം. ഡൽഹിയിൽഏപ്രിൽ 16 ന് ചുമതലയേൽക്കും.

 Also Read- 1782 ദിവസത്തെ സേവനത്തിന് ശേഷം ഇനി നാട്ടിലേക്കെന്ന് മുഹമ്മദ് അഷീൽ

കെ.കെ. ശൈലജയ്ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നപ്പോഴാണ് സാമൂഹ്യ സുരക്ഷാ മിഷൻ എക്സി. ഡയറക്ടറായി നിയമിച്ചത്.  കോവിഡ് വ്യാപന ഘട്ടത്തിൽ ആരോഗ്യ വകുപ്പിന് വേണ്ടി പ്രതിരോധ നയ രൂപീകരണത്തിൽ അടക്കം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. രണ്ടാം പിണറായി സർക്കാർ ചുമതല ഏറ്റെടുത്ത ശേഷം എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം തെറിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് അപ്രധാന ചുമലയിലേയ്ക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു.

Also Read- സാമൂഹ്യ സുരക്ഷാമിഷനിൽനിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി; മാറ്റം ആരോഗ്യവകുപ്പിലേക്ക്

മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അഷീലിന്. ഇതാണ് അപ്രധാന വകുപ്പിലേയ്ക്ക് മാറ്റാന്നതിലേയ്ക്ക് നയിച്ചതെന്ന് സൂചന ഉണ്ടായിരുന്നു ഇതിനിടെ ഡെപ്യൂട്ടേഷനിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിയമനം ലഭിച്ചെങ്കിലും ഇടത് ചായിവ് ചൂണ്ടിക്കാട്ടി റദ്ദാക്കി. തിരികെ സംസ്ഥാന സർവ്വീസിലേയ്ക്ക് കയറാൻ അപേക്ഷ നൽകിയെങ്കിലും പരിഗണിക്കാതെ കഴിഞ്ഞ എട്ട് മാസമായി സംസ്ഥാന ആരോഗ്യ വകുപ്പിൽ പുറത്ത് നിർത്തുകയായിരുന്നു.

അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ; 15 വർഷത്തെ പഠനം സൗജന്യം


സംസ്ഥാനത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സംഘടനയാണ് മോഹൻലാൽ നേതൃത്വ൦ നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ (ViswaSanthi Foundation). കോവിഡ് കാലത്തുൾപ്പെടെ ആരോഗ്യ മേഖലയ്ക്കും കേരളത്തിലെ ജനങ്ങൾക്കും വിവിധ തരത്തിലുള്ള സഹായങ്ങൾ ചെയ്തുനൽകിയ സംഘടന ഇപ്പോഴിതാ വീണ്ടും സമൂഹത്തിന് ഗുണകരമായ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആദിവാസി മേഖലയിൽ നിന്നും ഓരോ വർഷവും 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നൽകുകയാണ് ലക്ഷ്യം. 'വിന്റേജ്' എന്നാണ് ഈ പദ്ധതിയുടെ പേര്. അട്ടപ്പാടിയിൽ നിന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അട്ടപ്പാടിയിൽ നിന്നും 20 കുട്ടികളെയാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്.

പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച് അവരെ വളർത്തിക്കൊണ്ട് വരികയും അവരുടെ താത്പര്യത്തിന് അനുസരിച്ച് പഠിപ്പിക്കുകയും ചെയ്യും. ഏത് കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് പൂർത്തീകരിച്ച് കൊടുക്കുമെന്നും സംഘടന ഉറപ്പ് നൽകുന്നു. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന 20 കുട്ടികളുടെ 15 വർഷത്തെ പഠനം അത് സംബന്ധമായുള്ള ചെലവുകൾ മറ്റ് കാര്യങ്ങൾ എന്നിവയെല്ലാം സംഘടന നോക്കും.

ഈ 15 വർഷങ്ങളിലും കുട്ടികളുടെ രക്ഷകർത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്നുള്ള വർഷങ്ങളിലും ഇത്തരത്തിൽ കുട്ടികളെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by:Arun krishna
First published: