നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സാമൂഹ്യ സുരക്ഷാമിഷനിൽനിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി; മാറ്റം ആരോഗ്യവകുപ്പിലേക്ക്

  സാമൂഹ്യ സുരക്ഷാമിഷനിൽനിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി; മാറ്റം ആരോഗ്യവകുപ്പിലേക്ക്

  സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജിനാണ് പകരം ചുമതല

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളിൽ സജീവമായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജിനാണ് പകരം ചുമതല. മുഹമ്മദ് അഷീലിന് ആരോഗ്യ വകുപ്പിലേക്കാണ് മാറ്റം. അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെയാണ് അഷീലിനെ മാറ്റിയത്. അഷീലിന്റെ തന്നെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് സൂചന.

   അഞ്ച് വര്‍ഷം കഴിയാറായ കരാര്‍ പുതുക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറാകാതിരിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിലെ അസി. സർജനായ മുഹമ്മദ് അഷീലിനെ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സാമൂഹ്യ സുരക്ഷാമിഷന്‍ തലപ്പത്ത് ഡപ്യൂട്ടേഷനിൽ നിയമിച്ചത്. പിന്നീട് കോവിഡും ലോക്ഡൗൺ നിയന്ത്രണങ്ങളുമടക്കം പല വിഷയങ്ങളിലും സംസ്ഥാന സർക്കാരിന്റെ വക്താവായി മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത് അഷീലായിരുന്നു. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും ബോധവത്ക്കരണ വീഡിയോകളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും അഷീലിന് വലിയ രീതിയില്‍ ജനപിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞു.

   Also Read- 73ാം വയസ്സിൽ വർഗീസ് ചേട്ടൻ അശ്വതിയുടെ കൈപിടിച്ചു; ആശംസകളുമായി മക്കളും കൊച്ചുമക്കളും

   കോവിഡ് മഹാമാരിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വേണ്ടവിധത്തില്‍ ധാരണയില്ലാതിരുന്ന ആശങ്കയുടെ ഒരു ഘട്ടത്തില്‍ ഡോ അഷീലിന്റെ ബോധവത്ക്കരണ വീഡിയോകള്‍ വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങളും അഷീല്‍ ആരോഗ്യവകുപ്പിന് വേണ്ടി നടത്തിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യ സുരക്ഷാവകുപ്പും ആരോഗ്യവകുപ്പും രണ്ട് മന്ത്രിമാര്‍ക്ക് കീഴിലാക്കുകയായിരുന്നു.

   ടിപിആർ കുറയാത്ത ആറ് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കും

   സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാൻ തീരുമാനം. ടി പി ആര്‍ കൂടുതലുള്ള ആറ് ജില്ലകളില്‍ കൂടുതൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തും. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വീടുകളില്‍ ക്വറന്റീന്‍ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു.

   ടിപിആർ കുറയാതെ നിൽക്കുന്ന തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. വടക്കന്‍ കേരളത്തിലെ ഉദ്യോഗസ്ഥരുമായാണ് മന്ത്രി വീണ ജോര്‍ജ് അവലോകന യോഗം ചേർന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രസംഘം കേരളം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് പൊതുവിൽ കോവിഡ് വ്യാപനം സങ്കീര്‍ണമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി.

   വടക്കൻ കേരളത്തിലെ ജില്ലകളിൽ ടി പി ആർ കുറയാത്ത സാഹചര്യമാണ് പ്രത്യേകം പരിശോധിച്ചത്. ഇതുസംബന്ധിച്ച് വിദഗ്ദ്ധസംഘത്തിന്‍റെ റിപ്പോർട്ടും യോഗം ചർച്ച ചെയ്തു. ടി പി ആര്‍ കൂടിയ ജില്ലകളെല്ലാം ടെസ്റ്റിങ് ടാര്‍ഗറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ പരമാവധി കൂട്ടണമെന്നാണ് നിർദേശം. ക്വാറന്റൈനും കോണ്ടാക്‌ട് ട്രെയ്‌സിംഗും കൂടുതൽ കർശനമാക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ചു. പരിശോധന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണമെന്നും മന്ത്രി ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
   Published by:Rajesh V
   First published:
   )}