• HOME
  • »
  • NEWS
  • »
  • kerala
  • »
  • Manipal | ഡോ. മോഹൻദാസ് പൈ അന്തരിച്ചു; വിട പറഞ്ഞത് മണിപ്പാൽ TMA Foundation പ്രസിഡന്‍റ്

Manipal | ഡോ. മോഹൻദാസ് പൈ അന്തരിച്ചു; വിട പറഞ്ഞത് മണിപ്പാൽ TMA Foundation പ്രസിഡന്‍റ്

ആധുനിക മണിപ്പാലിന്റെ ശില്പി എന്ന് അറിയപ്പെടുന്ന ഡോ.ടി.എം.എ. പൈയുടെ മൂത്തമകനാണ് മോഹൻദാസ് പൈ

Mohandas-Pai

Mohandas-Pai

  • Last Updated :
  • Share this:
    മംഗളുരു: ടി.എം.എ. പൈ ഫൌണ്ടേഷന്‍റെയും മണിപ്പാൽ മീഡിയ നെറ്റ്‌വർക്കിന്‍റെയും പ്രസിഡന്റ് ടി. മോഹൻദാസ് എം.പൈ(89) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായി മണിപ്പാൽ കെഎംസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മണിപ്പാൽ മീഡിയ നെറ്റ്‌വർക്കിന്‍റെ കീഴിലാണ് പ്രശസ്തമായ ഉദയവാണി ദിനപത്രം. ടി.രാംദാസ് പൈ, ടി.നാരായണ പൈ, ടി.അശോക് പൈ, ആർ.വാസന്തി, ജയന്തി പൈ, ഇന്ദുമതി പൈ, ആശാ പൈ എന്നിവർ സഹോദരങ്ങളാണ്.

    ആധുനിക മണിപ്പാലിന്റെ ശില്പിയായ ഡോ.ടി.എം.എ. പൈയുടെ മൂത്തമകനാണ് മോഹൻദാസ് പൈ. ടിഎംഎ പൈ ഫൗണ്ടേഷനും മണിപ്പാൽ മീഡിയ നെറ്റ്‌വർക്കിനും പുറമെ എംജിഎം കോളേജ് ട്രസ്റ്റിന്റെയും ഐസിഡിഎസ് ലിമിറ്റഡിന്റെയും തലവനായിരുന്നു മോഹൻദാസ് പൈ.

    നിയമ ബിരുദധാരിയായ മോഹൻദാസ് പൈ പ്രാഥമിക വിദ്യാഭ്യാസം മോഡേൺ സ്കൂളിലും സെക്കൻഡറി വിദ്യാഭ്യാസം ഉഡുപ്പി ബോർഡ് സ്കൂളിൽനിന്നും നേടി. അച്ഛൻ സ്ഥാപിച്ച എംജിഎം കോളേജിൽ ഇന്റർമീഡിയറ്റ് പഠനം നടത്തി. തുടർന്ന് നിയമപഠനത്തിനായി കോലാപൂരിലേക്ക് മാറി.

    പഠനത്തിനു ശേഷം മോഹൻദാസ് പൈ തന്റെ പിതാവ് സ്ഥാപിച്ച സംഘടനകളുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി മണിപ്പാലിലേക്ക് മടങ്ങി. മണിപ്പാൽ ആധുനികവൽക്കരണത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി. ഉദയവാണിയുടെ വളർച്ചയിലും അദ്ദേഹം ഗണ്യമായ സംഭാവന നൽകി.

    കലയെയും സംസ്‌കാരത്തെയും സ്‌നേഹിച്ചിരുന്ന മോഹൻദാസ് പൈ രാഷ്ട്രകവി ഗോവിന്ദപൈ ഗവേഷണ കേന്ദ്രം, നാടോടി കലാപരിപാടികൾക്കായുള്ള റീജിയണൽ റിസോഴ്‌സ് സെന്റർ, എംജിഎം യക്ഷഗാന കേന്ദ്രം എന്നിവ സ്ഥാപിച്ചു. സാംസ്കാരിക കേന്ദ്രമായ പൈതൃക ഗ്രാമം സ്ഥാപിക്കാൻ വിജയനാഥ് ഷേണായിക്കൊപ്പം ചേർന്നു.
    മൃതദേഹം തിങ്കളാഴ്ച രാവിലെ 9 നും 11 നും ഇടയിൽ എംജിഎം കോളേജിലെ രവീന്ദ്ര മണ്ഡപത്തിൽ പൊതുദർശനത്തിന് വയ്ക്കും.
    Published by:Anuraj GR
    First published: