നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് പ്രതിരോധത്തില്‍ പാളിച്ചയുണ്ടായി; സര്‍ക്കാര്‍ ഉപദേശകര്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു: ഡോ.പി.കെ ശശിധരന്‍

  കോവിഡ് പ്രതിരോധത്തില്‍ പാളിച്ചയുണ്ടായി; സര്‍ക്കാര്‍ ഉപദേശകര്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു: ഡോ.പി.കെ ശശിധരന്‍

  സത്യങ്ങള്‍ തുറന്ന് പറഞ്ഞതിന് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഡോ. ശശിധരന്‍

  Dr PK Sasidharan

  Dr PK Sasidharan

  • Share this:
  കോഴിക്കോട്: സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധത്തില്‍ പാളിച്ചയുണ്ടായെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ മുന്‍ ഡീന്‍ ഡോ.പി.കെ ശശിധരന്‍. ശാസ്ത്രീയമായല്ല നമ്മള്‍ കോവിഡിനെ നേരിടുന്നത്. എല്ലാകാലത്തേക്കും അടിച്ചിട്ട് കോവിഡിനെ പ്രതിരോധിക്കാനാവില്ല. രോഗ ലക്ഷണങ്ങളില്ലാത്തവരെയും ടെസ്റ്റ് നടത്തി ആശങ്കയിലാക്കേണ്ടതില്ല. പ്രത്യേകിച്ചും വൈറല്‍ രോഗങ്ങളില്‍ രോഗലക്ഷണങ്ങളുള്ളവരെ മാത്രമേ രോഗിയായി പരിഗണിക്കാനാവൂവെന്നും ഡോ. പി.കെ ശശിധരന്‍ ന്യൂസ് 18 നോട് പറഞ്ഞു.

  ചൈനയില്‍ മൂന്ന് ശതമാനമാണ് കോവിഡ് മരണനിരക്ക്. ഇത് പി.സി.ആര്‍. ടെസ്റ്റ് നടത്തി രോഗം കണ്ടെത്തിയവരുടെ കണക്ക് വെച്ചുള്ള ശതമാനമാണ്. രോഗലക്ഷണമില്ലാത്തവരുടെ കണക്കെടുത്താല്‍ മരണ നിരക്ക് പോയിന്റ് ഒരു ശതമാനം മാത്രമേയുള്ളൂവെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ മരിക്കുവരെല്ലാം കോവിഡ് രോഗം കാരണമാണെന്ന് പറയാനാകില്ല. മറ്റ് പല രോഗങ്ങള്‍ കൊണ്ടാണ് രോഗികള്‍ മരിക്കുന്നത്. ലക്ഷണങ്ങളില്ലാതെ മരിക്കുന്നരെയും കോവിഡ് രോഗം കൊണ്ടാണെന്ന് പറയുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മരണ കാരണം അറിയാതെ പോവുകയാണ്.

  മോഡേണ്‍ മെഡിസിനില്‍ മനുഷ്യരുടെ ആരോഗ്യസംരക്ഷണവും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതും അടങ്ങിയതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മോഡേണ്‍ മെഡിസിന്‍ അവയവ ചികിത്സമാത്രമായി മാറിയിരിക്കയാണ്. ഈ പ്രതിസന്ധി കോവിഡ് പ്രതിരോധത്തിലും പ്രകടമാണ്.സര്‍ക്കാറിനെ ഉപദേശിക്കുന്ന സമിതിയില്‍ രോഗികളെ ചികിത്സിച്ച് പരിചയമുള്ള ആരുമില്ല. ടീമിനകത്ത് ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാരില്ല. ഉള്ളവര്‍ക്ക് തന്നെ ശബ്ദമില്ലാത്ത സ്ഥിതിയാണുള്ളത്. ഇങ്ങിനെ പോയാല്‍ കോവിഡ് പ്രതിരോധം കൂടുതല്‍ മോശമായ സാഹചര്യത്തിലേക്ക് നീങ്ങും.  ഈ സത്യങ്ങള്‍ തുറന്ന് പറഞ്ഞതിന് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഡോ. ശശിധരന്‍ പറഞ്ഞു. സര്‍ക്കാറിന് ഉപദേശം കൊടുക്കുന്ന ഒരു ഡോക്ടര്‍ ഇതിന് നേതൃത്വം നല്‍കുന്നു. ഫാദര്‍ ജേക്കബ് വടക്കഞ്ചേരി പോലെയാണ് താനെന്നും എന്നെ കൈകാര്യം ചെയ്യണമെന്ന് ആഹ്വാനം നല്‍കുന്നു. ഇത്തരക്കാനാണ് സര്‍ക്കാറിനെ ഗൈഡ് ചെയ്യുന്നതെങ്കില്‍ വലിയ അബദ്ധത്തിലേക്ക് പോകും.

  താന്‍ പറഞ്ഞത് കേരളത്തിനെതിരെയല്ല. അത് കേരളത്തിനെതിരെയെന്ന് പറഞ്ഞ് വളച്ചൊടിച്ചു. ഇത് ചിലര്‍ ദുഷ്ടലാക്കോടെ ചെയ്തതെന്നും ഡോ. പി.കെ ശശിധരന്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ വിഭാഗം മുന്‍ ഡീനാണ് ഡോ.പി.കെ ശശിധരന്‍.
  Published by:user_49
  First published:
  )}