HOME » NEWS » Kerala » DR PM VARRIER HAS BEEN SELECTED AS THE MANAGING TRUSTEE OF KOTTAKKAL ARYAVAIDYASALA JK TV

ഡോ.പി.എം.വാരിയര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി

2007 മുതല്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായ പി എം വാരിയര്‍ 1969ല്‍ അസിസ്റ്റന്റ് ഫിസിഷ്യന്‍ ആയാണ് കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്

News18 Malayalam | news18-malayalam
Updated: July 11, 2021, 10:04 PM IST
ഡോ.പി.എം.വാരിയര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി
ഡോ.പി.എം.വാരിയര്‍
  • Share this:
മലപ്പുറം: ഡോ.പി എം വാരിയരെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയായി ട്രസ്റ്റ് ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. നിലവില്‍ അദ്ദേഹം ട്രസ്റ്റി ബോര്‍ഡ് അംഗവും ചീഫ് ഫിസിഷ്യനും ആണ്. 2007 മുതല്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായ പി എം വാരിയര്‍ 1969ല്‍ അസിസ്റ്റന്റ് ഫിസിഷ്യന്‍ ആയാണ് കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

അന്തരിച്ച ആയുര്‍വേദ ആചാര്യന്‍ ഡോ. പികെ വാരിയരുടെ മരുമകന്‍ കൂടിയാണ് പി എം വാരിയര്‍.

മെമ്പര്‍ ഗവേണിംഗ് ബോഡി കേരളാ ആയുര്‍വ്വേദിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റി, പ്രസിഡന്റ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍, 2009 മുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റം ഫെലോ രാഷട്രീയ വിദ്യാപീഠം എന്നി സ്ഥാനങ്ങളും പി എം വാരിയര്‍ വഹിക്കുന്നുണ്ട്.



2014ല്‍ കേരള സംസ്ഥാനം ഏര്‍പ്പെടുത്തിയ ധന്വന്തരീ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. 2015ല്‍ ഭിഷക് ശ്രഷ്ഠ അവാര്‍ഡ്, എന്നിവയും ലഭിച്ചു.

കൂടാതെ നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ അദ്ദേഹം ആയുര്‍വേദവുമായി ബന്ധപ്പെട്ട പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അച്ഛന്‍: ചെറുനെല്ലിക്കാട്ട് രാമ വാരിയര്‍, അമ്മ: പന്നിയമ്പള്ളി വാരിയത്ത് പാര്‍വ്വതി എന്ന കുഞ്ഞുകുട്ടി വാരസ്യാര്‍, ഭാര്യ: ഷൈലജ മാധവന്‍കുട്ടി (സീനിയര്‍ മാനേജര്‍ മെറ്റീരിയല്‍സ് ആര്യവൈദ്യശാല).
Published by: Jayesh Krishnan
First published: July 11, 2021, 10:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories