കേരള സര്‍വകലാശാല മലയാള മഹാനിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ നിന്ന് ഡോ.പൂര്‍ണിമ മോഹന്‍ രാജിവെച്ചു. ആവശ്യമായ യോഗ്യതയില്ലാതെയാണ് പൂര്‍ണിമ മോഹന്റെ നിയമനമെന്ന പരാതി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയില്‍ ഇരിക്കെയാണ് ഡോ.പൂര്‍ണിമ മോഹന്‍ ലെക്സിക്കന്‍ മേധാവി സ്ഥാനം ഒഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മോഹന്റെ ഭാര്യയാണ് ഡോ.പൂർണിമ.
സംസ്കൃതം അധ്യാപികയെ മലയാളം ലെക്സിക്കന്‍ മേധാവിയായി നിയമിച്ചതില്‍ സര്‍വകലാശാലയോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതേസമയം,സ്വയം ഒഴിയാനുള്ള പൂര്‍ണിമ മോഹന്റെ തീരുമാനത്തിന് സിൻഡിക്കേറ്റ് അംഗീകാരം നൽകി. കേരള സർവകലാശാലയിൽ മലയാളം മഹാനിഘണ്ടു എഡിറ്റർ തസ്തികയിൽ 'സംസ്കൃതം' അദ്ധ്യാപികയായ പൂർണിമാ മോഹനെ നിയമിച്ചത് വലിയ വിവാദമായിരുന്നു.
മലയാള ഭാഷയിൽ പ്രാവീണ്യവും മലയാളത്തിൽ ഡോക്ടറേറ്റും അദ്ധ്യാപന പരിചയവുമായിരുന്നു ചട്ട പ്രകാരം പദവിവിയിലേക്കുള്ള യോഗ്യത. 1978ലെ സർവകലാശാല ഓർഡിനൻസാണ് ഇതിന് അടിസ്ഥാനം. എന്നാൽ വിജ്ഞാപനത്തിൽ സംസ്കൃതം ഗവേഷണ ബിരുദവും തിരുകി കയറ്റിയാണ് പൂർണിമയ്ക്ക് നിയമനം നൽകിയത്.
Also Read- ലോ കോളേജിൽ SFI നടത്തിയത് ക്രൂരത; സംഘടനയെ നിരോധിക്കണം; ഹൈബി ഈഡൻ
2020 ഡിസംബർ 29ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിസിയുടെ നിർദ്ദേശ പ്രകാരം അഡിഷണൽ അജണ്ടയായി ഉൾപ്പെടുത്തിയാണ് മഹാനിഘണ്ടു മേധാവിയെ നിയമിക്കാൻ തീരുമാനിച്ചത്. സർവകലാശാലകളിലെ പ്രൊഫസർമാരെയോ അസോ.പ്രൊഫസർമാരെയോ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനായിരുന്നു തീരുമാനം.
ഇതിനായി യോഗ്യതയിൽ ഭേദഗതി വരുത്തിയതാണ് പൂർണിമാ മോഹൻറെ നിയമനത്തിനുണ്ടായിരുന്ന തടസം നീക്കിയത്. സംസ്കൃതം പ്രൊഫസർമാർക്ക് കൂടി അപേക്ഷിക്കാൻ അവസരമൊരുക്കി യോഗ്യതകൾ കൂട്ടിചേർത്തത് മുൻ രജസ്ട്രാർ ഡോ.സിആർ പ്രസാദായിരുന്നു. ഓർഡിനൻസ് മറികടന്നായിരുന്നു ഇത് ചെയ്തത്. ഓർഡിനൻസ് മറികടന്ന് വിജ്ഞാപനമിറക്കിയ ഈ മുൻ രജിസ്ട്രാർ തന്നെ പൂർണ്ണിമയെ തെരഞ്ഞെടുത്ത ഇൻറർവ്യു ബോർഡിലും അംഗമായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കെറെയില്‍ കല്ലിടല്‍ തടഞ്ഞു; തിരൂര്‍ നഗരസഭ അധ്യക്ഷയ്ക്കടക്കം പോലീസുകാരുടെ മര്‍ദനം
തിരൂരില്‍ (Tirur) കെറെയില്‍ (K-RAIL) പദ്ധതിയ്ക്ക് കല്ലിടാനെത്തിയെ പോലീസ് ഉദ്യോഗസ്ഥര്‍ നഗരസഭാ അധ്യക്ഷയടക്കം നാട്ടുകാരെ മര്‍ദിച്ചതായി പരാതി. തിരൂര്‍ ഫയര്‍ സ്റ്റേഷന് സമീപമുള്ള ഭൂമിയില്‍ കെറെയില്‍ സര്‍വേ കല്ല് ഇടാനെത്തിയ സംഘത്തിന് നേരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം തടയാനെത്തിയ പോലീസുകാരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി, ഇതിനിടെ തിരൂര്‍ നഗരസഭാ അധ്യക്ഷ നസീമയ്ക്കടക്കം പോലീസിന്റെ മര്‍ദനം ഏറ്റെന്നാണ് പരാതി.
രണ്ട് വനിതാ പോലീസ് മാത്രമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്, ബാക്കിയെല്ലാവരും പുരുഷ പൊലീസുകാരായിരുന്നുവെന്നും ഇവര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും നഗരസഭാ ചെയർപേഴ്സൺ നസീമ പറഞ്ഞു. നസീമയുടെ കൈക്ക് മുറിവേറ്റിട്ടുണ്ട്. പുരുഷ പൊലീസുകാര്‍ തന്നെ വലിച്ചിഴച്ച് കൊണ്ടുപോയെന്നും അവർ ആരോപിക്കുന്നു.
തിരൂർ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പരിക്കേറ്റിട്ടുണ്ട്. ഒരു കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. സർക്കാരിന്റെ നിർദ്ദേശമാണെന്നും അതിനാൽ എങ്ങനെയും നടപ്പിലാക്കുമെന്ന നിലപാടിലാണ് പോലീസെന്നും നസീമ കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധമാണ് കെ റെയിലിന് കല്ലിടുന്നതിനെതിരെ നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.