കൽപറ്റ: വയനാട് ജില്ലയുടെ 34-ാമത് കലക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. എറണാകുളം ജില്ലാ കലക്ടറായിരിക്കെയാണ് രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിനിടെയായിരുന്നു സ്ഥലമാറ്റം.
ബ്രഹ്മപുരം വിഷയത്തിൽ കലക്ടർ എന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം സ്വഭാവികമാണെന്ന് രേണു രാജ് പറഞ്ഞു. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കുമെന്നും ജില്ലയുടെ വികസന പ്രവര്‍ത്തലങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും രേണു രാജ് പറഞ്ഞു.
ഡപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി കലക്ടര്‍ വികസന പദ്ധതികളെകുറിച്ച് പ്രാഥമിക ചർച്ച നടത്തി. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് രേണു രാജ്. ആലപ്പുഴ ജില്ലാ കലക്ടര്‍, തൃശൂര്‍, ദേവികുളം സബ് കലക്ടര്‍, അര്‍ബന്‍ അഫേഴ്‌സ് വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.