HOME » NEWS » Kerala »

'ഡോക്ടർമാർക്ക് രാഷ്ട്രീയം പാടില്ല എന്നു പറയുന്നത് ശരിയല്ല'; വീടിനു മുന്നിൽ CAA പ്രതിഷേധ ബോർഡ് വെച്ച ഡോ.സരിൻ

CAA യിൽ വീടിന് മുന്നിൽ പ്രതിഷേധ ബോർഡ് വെച്ച ഡോക്ടർ ദമ്പതികൾക്ക് പറയാനുള്ളത്

News18 Malayalam | news18
Updated: January 9, 2020, 1:09 PM IST
'ഡോക്ടർമാർക്ക് രാഷ്ട്രീയം പാടില്ല എന്നു പറയുന്നത് ശരിയല്ല'; വീടിനു മുന്നിൽ CAA പ്രതിഷേധ ബോർഡ് വെച്ച ഡോ.സരിൻ
CAA യിൽ വീടിന് മുന്നിൽ പ്രതിഷേധ ബോർഡ് വെച്ച ഡോക്ടർ ദമ്പതികൾക്ക് പറയാനുള്ളത്
  • News18
  • Last Updated: January 9, 2020, 1:09 PM IST
  • Share this:
പൗരത്വ നിയമ ഭേദഗതിക്കെതിരെ വീടിന് മുന്നിൽ പ്രതിഷേധ ബോർഡ് സ്ഥാപിച്ച ഒറ്റപ്പാലം സ്വദേശി ഡോ. സരിനെയും ഭാര്യ ഡോ. സൗമ്യ സരിനെയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ നിറയുകയാണ്. എന്നാൽ, ഡോക്ടർമാർ മൗനം പാലിച്ചു നിൽക്കേണ്ടവരല്ലെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 2009ൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കി ഇറങ്ങിയ ഡോ. സരിൻ സിവിൽ സർവ്വീസിൽ ആയിരുന്നു. തിരുവനന്തപുരത്തും ബാംഗ്ലൂരിലും ഡെപ്യൂട്ടി അക്കൗണ്ടന്‍റ് ജനറൽ ആയി ജോലി ചെയ്ത സരിൻ 2016ൽ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇപ്പോൾ കോൺഗ്രസിന്‍റെ റിസർച്ച് വിഭാഗം സംസ്ഥാന കോ-ഓർഡിനേറ്റർ കൂടിയാണ് ഡോ. സരിൻ.

ഡോ. സൗമ്യ സരിൻ നെന്മാറ സ്വാകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ഡോ. സരിനും ഡോ. സൗമ്യ സരിനും നിലപാട് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് ഹാഷ് ടാഗിനേക്കാൾ ശക്തിയുണ്ട് അത് ജീവിതത്തിൽ പകർത്തുന്നതിന്

പൗരത്വ നിയമ ഭേദഗതി ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് ഡോ. സരിൻ പറയുന്നു. ഇതുമൂലം ജനങ്ങളുടെ മനസിൽ ഉണ്ടായിട്ടുള്ള തീ അണയ്ക്കണമെന്നും സരിൻ വ്യക്തമാക്കുന്നു. അതുകൊണ്ടു കൂടിയാണ് പേരുകൾക്കൊപ്പം മതം, വർഗം, ജാതി, ലിംഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്‍റെ നിരോധനം വ്യക്തമാക്കുന്ന ഭരണഘടനയിലെ ആർടിക്കിൾ 15 രേഖപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്. പരിശോധനയും നിർദ്ദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമാണെന്ന് ഈ ബോർഡിൽ വ്യക്തമാക്കുന്നു. ഫേസ് ബുക്ക് ഹാഷ് ടാഗ് പ്രതിഷേധത്തേക്കാൾ ശക്തി അത് ജീവിതത്തിൽ നടപ്പിലാക്കുന്നതിനാണെന്ന് ഇവർ പറയുന്നു. സ്വന്തം വാഹനത്തിലും തൊഴിലിടത്തിലും വീടിനു മുന്നിലും ആ പ്രതിഷേധം രേഖപ്പെടുത്തുകയാണ് വേണ്ടത് എന്നാണ് ഡോക്ടർ ദമ്പതികളുടെ നിലപാട്.

ഡോക്ടർമാർക്കും രാഷ്ട്രീയം ആവാം

ഡോക്ടർമാർക്ക് രാഷ്ട്രീയം പാടില്ല എന്ന് പറയുന്നത് ശരിയല്ല എന്നാണ് ഡോ. സൗമ്യ സരിന്‍റെ നിലപാട്. കക്ഷി രാഷ്ട്രീയമല്ല, രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളിൽ ഇടപെടുന്നതാണ് രാഷ്ട്രീയം എന്ന് ഇവർ പറയുന്നു. ഇന്ത്യ എന്ന വികാരമാണ് തനിക്ക് രാഷ്ട്രീയം. അത് തുറന്നു പറയുന്നതിൽ ഒരു സങ്കോചമോ  പേടിയോ ഇല്ല. മതത്തിന്‍റെ പേരിൽ ഇളവ് കിട്ടുന്ന പൗരത്വ നിയമ ഭേദഗതി അംഗീകരിക്കുന്നില്ല. ഇത് ഭീതി ഉണ്ടാക്കുന്നതാണെന്ന് ഡോ. സൗമ്യ വ്യക്തമാക്കുന്നു. ജോലി ഉപേക്ഷിച്ച്  ഭർത്താവ് സരിൻ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയാണെന്നും സൗമ്യ സരിൻ പറഞ്ഞു.
Published by: Joys Joy
First published: January 9, 2020, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories