ഡോ.വി പി മഹാദേവൻപിള്ള കേരള വിസി

 • Last Updated :
 • Share this:
  തിരുവനന്തപുരം: ഡോ. വി പി മഹാദേവന്‍പിള്ള കേരള സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍. നിലവിലെ വൈസ് ചാൻസലറുടെ ചുമതല വഹിച്ചിരുന്ന പ്രൊഫ. ഗോപിനാഥന്‍ വിരമിച്ച ഒഴിവിലേക്കാണ് വി പി മഹാദേവന്‍പിള്ള നിയമിതനായത്. നിലവില്‍ കേരള സര്‍വകലാശാലയിലെ ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് ഡിപ്പാർട്ട്‌മെന്റ് തലവനാണ് അദ്ദേഹം.

  തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശിയായ മഹാദേവന്‍ പിള്ളയ്ക്ക് 13 വര്‍ഷവും മൂന്നുമാസവും പ്രഫസറായി സേവനപരിചയമുണ്ട്. കേരളാ സര്‍വകലാശാലയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും എം.ഫിലും പിഎച്ച്.ഡിയും കരസ്ഥമാക്കിയ മഹാദേവന്‍ 1982ല്‍ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജില്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു.

  2001 ല്‍ കേരള സര്‍വകലാശാലാ ഒപ്‌ടോഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ലക്ചററായി. തുടര്‍ന്ന് 2005-ല്‍ പ്രഫസറായി. കേരളയിലെ ഒപ്‌ടോഇലക്ട്രോണിക്‌സ് ബോര്‍ഡ് ഒഫ് സ്റ്റഡീസ് ചെയര്‍മാനും നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. കുസാറ്റില്‍ ഫോട്ടോണിക്‌സ്, പെരിയാര്‍ സര്‍വകലാശാലയില്‍ ഫിസിക്കല്‍ സയന്‍സ്, അളഗപ്പയില്‍ ബയോഇലക്ട്രോണിക്‌സ്, റായ്പൂര്‍ പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല സര്‍വകലാശാലയില്‍ ഇലക്ട്രോണിക് സയന്‍സ് ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗമായിട്ടുണ്ട്. കേരളയിലെ അക്കാഡമിക് കൗണ്‍സില്‍ അംഗം, സെനറ്റംഗം, എക്‌സിക്യുട്ടീവ് കൗണ്‍സിലംഗം, സി.എസ്.എസ് അക്കാദമിക് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

  First published:
  )}