നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ദുരിതാശ്വാസ ഫണ്ട് വകമാറ്റി വിനിയോഗിച്ചോ? റീ ബില്‍ഡ് കേരള തലവന്‍ പറയുന്നു

    ദുരിതാശ്വാസ ഫണ്ട് വകമാറ്റി വിനിയോഗിച്ചോ? റീ ബില്‍ഡ് കേരള തലവന്‍ പറയുന്നു

    പ്രളയത്തിനായ് വന്ന തുക മറ്റൊന്നിനും വകമാറ്റി ചലവഴിച്ചിട്ടില്ല

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ടിനെതിരെ സോഷ്യല്‍മീഡിയയിലും മറ്റും നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി റീ ബില്‍ഡ് കേരളാ തലവന്‍ ഡോ. വേണു ഐഎഎസ്. ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വസ ഫണ്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടിയാണ് വേണു ഐഎഎസ് നല്‍കിയിരിക്കുന്നത്.

      പ്രളയദുരിതത്തില്‍ ഒരുമിച്ച് നിന്നുവെങ്കില്‍ മാത്രമേ നമുക്ക് കേരളത്തെ പുനര്‍നിര്‍മ്മിക്കാനാകൂവെന്നും ദുരിതത്തേക്കാള്‍ വലിയ ദുരന്തമായി നുണപ്രളയം നമുക്ക് ചുറ്റും പരക്കെ വ്യാപിച്ചിരിക്കുന്നു. അത്യധികം തെറ്റിദ്ധാരണാജനകമായതും അവാസ്തവികമായതുമായ നുണപ്രചാരണങ്ങളാണ് നമ്മള്‍ നേരിടേണ്ടതെന്നും പറഞ്ഞാണ് അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

      Also Read: കെടുതിയിൽ മരണം 79 ആയി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

      ഫണ്ട് വകമാറ്റി ചിലവഴിച്ചു എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പല അടരുകളുള്ള ഒരു ഫണ്ട് ആണെന്നും പറഞ്ഞ അദ്ദേഹം ഏത് ദുരന്തത്തിനും ദുരിതത്തിനും ജനസഹായം നല്‍കുവാനുള്ളതാണു അതെന്നും വ്യക്തമാക്കി. 'എന്ത് തരം ദുരിത/ദുരന്തങ്ങള്‍ക്കും അപേക്ഷയുടെ യോഗ്യതയനുസരിച്ച്/ എലിജിബിളാണെന്നുറപ്പ് വരുത്തി സഹായധനം നല്‍കും. ഏത് കേരളീയനും അതില്‍ അപേക്ഷ വെയ്ക്കാം. കഴിഞ്ഞ വര്‍ഷം പ്രളയത്തോട് അനുബന്ധിച്ച് ആരംഭിച്ചതല്ല അത്.' അദ്ദേഹം വ്യക്തമാക്കുന്നു.

      'പ്രളയദുരിതങ്ങള്‍ക്കായ് നമ്മള്‍ സമാഹരിച്ച ഫണ്ട് പ്രത്യേകമായി കണക്കാക്കി വയ്ക്കുന്നു. അതിനര്‍ത്ഥം മറ്റ് ദുരിതങ്ങള്‍ക്കുള്ള ഫണ്ടുകള്‍ ഇല്ലാതായി എന്നല്ല. ഓര്‍ക്കണം കേരളത്തില്‍ പ്രളയത്തിനു മുമ്പും നിരവധി ദുരിതങ്ങള്‍ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് അതിനായ് വകയിരുത്തിയ പണം നല്‍കിയിട്ടുണ്ട്.' വേണു ഐഎഎസ് പറഞ്ഞു. പ്രളയത്തിനായ് വന്ന തുക മറ്റൊന്നിനും വകമാറ്റി ചലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

      ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാണെന്ന ആരോപണം തെറ്റാണെന്നും റീ ബില്‍ഡ് കേരള തലവന്‍ പറയുന്നു. 'അതീവ സുതാര്യമാണു ഇതിലെ ഓരോ രൂപയുടെയും വിനിമയം https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ദുരിതാശ്വാസനിധിയിലെ എല്ലാ ചിലവുകളുടെയും വിനിയോഗത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കന്‍ കഴിയും. പണത്തിന്റെ വരവ് ചിലവ് രേഖകള്‍ നിയമസഭയില്‍ പലകുറി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും നിയമസഭാ രേഖകളിലൂടെയും ഇത് മനസിലാക്കാമെന്ന് പറയുന്ന അദ്ദേഹം വിവരാവകശ നിയമത്തിലൂടെയും വിവരങ്ങള്‍ അറിയാമെന്നും വ്യക്തമാക്കി.

      Dont Miss: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ വീട്ടിലേക്കു പോയത് ഭക്ഷണം കഴിക്കാന്‍; കവളപ്പാറയുടെ സങ്കടങ്ങളില്‍ ഒന്നായി യുവസൈനികനും കുടുംബവും

      ദുരിതാശ്വാസനിധി തോന്നിയ പോലെ ചിലവഴിക്കാമെന്നതും തെറ്റാണെന്ന റീബില്‍ഡ് കേരള തലവന്‍ വ്യക്തമാക്കി. 'മറ്റെല്ലാ ഗവര്‍ണ്മെന്റ് ഫണ്ടുകള്‍ പോലെ തന്നെ ഈ റിലീഫ് ഫണ്ടുകള്‍ CAG ഓഡിറ്റിന് വിധേയമാണ്. ചെറിയ വിജിലന്‍സ്സ് പരിപാടിയല്ല CAG ഓഡിറ്റ് റിപ്പോര്‍ട്ട്. അതിനു സര്‍ക്കാര്‍ നിയമസഭയില്‍ തന്നെ മറുപടി നല്‍കേണ്ടതുണ്ട്. ഈ പണം കൃത്യമായ ഓഡിറ്റിങ്ങിനു വിധേയമാണ്.' അദ്ദേഹം പറയുന്നു.

      മുഖ്യമന്ത്രിയ്ക്ക് ഒപ്പിട്ട് പ്രളയഫണ്ട് എടുത്ത് ചിലവഴിക്കാമെന്ന ആരോപണവും ശരിയല്ലെന്നും ഡോ. വേണു ഐഎസ് വ്യക്തമാക്കി. 'ഇതില്‍ വന്ന ഓരോ തുകയും ട്രഷറി മുഖാന്തിരമാണു വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലല്ല. മറിച്ച് ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അക്കൗണ്ടിലാണ്. എന്നാല്‍ ചിലവാക്കുന്നത് റവന്യൂ വകുപ്പാണ്. സുതാര്യമായ പ്രക്രിയയിലൂടെ മാത്രമേ ഓരോ രൂപയും ചിലവഴിക്കാനാകൂ.' റീ ബില്‍ഡ് കേരള തലവന്‍ വ്യക്തമാക്കി.

      First published: