• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നടനും നാടക സംവിധായകനുമായ കരകുളം ചന്ദ്രൻ അന്തരിച്ചു


Updated: December 7, 2018, 10:51 AM IST
നടനും നാടക സംവിധായകനുമായ കരകുളം ചന്ദ്രൻ അന്തരിച്ചു

Updated: December 7, 2018, 10:51 AM IST
തിരുവനന്തപുരം:  പ്രമുഖ നാടകസംവിധായനും സിനിമാ–സീരിയൽ നടനുമായ കരകുളം ചന്ദ്രൻ അന്തരിച്ചു. 68 വയസായിരുന്നു. അരനൂറ്റാണ്ടിലേറെ കാലം നാടകരംഗത്ത് ജീവിതം അർപ്പിച്ച പ്രതിഭയാണ് അദ്ദേഹം. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ശാന്തികവാടത്തിൽ.

  • പ്രതിപക്ഷ ബഹളം: സഭ പിരിഞ്ഞു

  • Loading...


നാടകമേഖലയിൽ നടനും സംവിധായകനുമായി നൂറുകണക്കിന് വേദികളാണ് അദ്ദേഹം പിന്നിട്ടത്. സംസ്ഥാനസർക്കാരിന്റെയും സംഗീത നാടക അക്കാദമിയുടെയും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയ കരകുളം ചന്ദ്രന് സമഗ്രസംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാർഡും ലഭിച്ചിട്ടുണ്ട്.


1986 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ശ്രീനാരായണഗുരുവിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കരകുളം ചന്ദ്രന്‍ സംവിധാനം ചെയ്ത ഈശ്വരന്റെ മേല്‍വിലാസം, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ നാടകങ്ങൾ ശ്രദ്ധേയമാണ്.
First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍