നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല നട തുറന്ന് 11 ദിവസം; വരുമാനത്തിൽ 25 കോടി ഇടിവ്

  ശബരിമല നട തുറന്ന് 11 ദിവസം; വരുമാനത്തിൽ 25 കോടി ഇടിവ്

  ശബരിമല

  ശബരിമല

  • Last Updated :
  • Share this:
   സന്നിധാനം: സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമിടെ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്.

   മണ്ഡലകാലം ആരംഭിച്ച് 11 ദിവസം വരെയുള്ള കണക്കനുസരിച്ച് 16 കോടിയോളം (16,23,94843) രൂപയാണ് ശബരിമലയിലെ വരുമാനം. മുന്‍വര്‍ഷത്തേതില്‍ നിന്നും 25 കോടിയുടെ കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടവരുമാനം 42 കോടിയോളം രൂപയായിരുന്നു.

   നെയ്യഭിഷേകം, അരവണ, അപ്പം എന്നിവയിലും വന്‍ വരുമാന നഷ്ടമാണ് ഇത്തവണ ദേവസ്വം ബോര്‍ഡിനുണ്ടായിരിക്കുന്നത്. കാണിക്ക വരുമാനവും മുന്‍വര്‍ഷത്തേതില്‍ നിന്നും പകുതിയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 14 കോടിയിലധികമായിരുന്ന കാണിക്ക വരുമാനം ഇത്തവണ ഏഴുകോടിയായി കുറഞ്ഞു.

   മണ്ഡലകാലത്ത് നട തുറന്ന ആദ്യ ആറ് ദിവസത്തെ കണക്ക് പുറത്ത് വന്നപ്പോള്‍ എട്ട് കോടി നാല്‍പ്പത്തിയെട്ട് ലക്ഷമാണ് ആകെ ലഭിച്ച വരുമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14 കോടിയിലധികം കുറവാണ് ഉണ്ടായിരുന്നത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഇതു മാറുമെന്നായിരുന്നു ദേവസ്വത്തിന്റെ കണ്ക്ക്കൂട്ടൽ.   തീര്‍ത്ഥാടകരുടെ വരവ് നാലിലൊന്നായ് കുറഞ്ഞതും കാണിക്ക ഇടരുതെന്ന പ്രചരണവുമാണ് വരുമാന നഷ്ടത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ കാണിക്ക ഇടരുത്, അപ്പം അരവണ വാങ്ങരുത് എന്നിങ്ങനെയുള്ള സംഘപരിവാര്‍ സംഘടനകളുടെ കാമ്പയ്ന്‍ വലിയ രീതിയില്‍ ബാധിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് ഇപ്പോഴും പറയുന്നത്.

   First published:
   )}