Local body election | തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 28 മുതൽ

കോവിഡ് മാനദണ്ഡം പാലിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ 18 ന് സർവകക്ഷി യോഗം ചേരും.

News18 Malayalam | news18-malayalam
Updated: September 10, 2020, 7:15 AM IST
Local body election | തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 28 മുതൽ
Election
  • Share this:
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വനിതാ, പിന്നാക്ക സംവരണ വാർഡുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് 28ന് ആരംഭിക്കും. ഒക്ടോബർ 5 വരെ നീളും. ചില ജില്ലകളിൽ നറുക്കെടുപ്പിനുള്ള ഹാൾ ലഭ്യമായില്ലെങ്കിൽ ആറിനും നറുക്കെടുപ്പ് തുടരും. ഇതിനിടെ കോവിഡ് മാനദണ്ഡം പാലിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ 18 ന് സർവകക്ഷി യോഗം ചേരും. ഉച്ചകഴിഞ്ഞു 3നു മാസ്കറ്റ് ഹോട്ടലിലാണു യോഗം.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്തുന്നതിനോടു പ്രതിപക്ഷത്തിനു യോജിപ്പില്ല. കമ്മിഷന്റെ തീരുമാനം വിലയിരുത്തിയ ശേഷമാകും പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക. നവംബർ 12നു മുൻപു തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി സ്ഥാനമേറ്റെടുക്കുന്ന തരത്തിലാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഉദ്ദേശിക്കുന്നത്.


കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തെരഞ്ഞെടുപ്പ് നടത്താൻ തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെ 3 വിദഗ്ധരുമായി കമ്മിഷൻ കഴിഞ്ഞ മാസം നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കർശന ആരോഗ്യസുരക്ഷ പാലിച്ചുകൊണ്ടും പ്രചാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയും തിരഞ്ഞെടുപ്പ് നടത്താമെന്ന അഭിപ്രായമാണ് ആരോഗ്യ വിദഗ്ധർ മുന്നോട്ടുവച്ചത്.
Published by: Aneesh Anirudhan
First published: September 10, 2020, 7:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading