ആരോഗ്യ പ്രവർത്തകർക്ക് ഇനി യുദ്ധമുഖത്തെ ഭക്ഷണം; നാലായിരം പാക്കറ്റ് റെഡി ടു ഈറ്റ് ഭക്ഷണം ലഭ്യമാക്കി DRDO

അതിവേഗം ഊര്‍ജ്ജം ലഭ്യമാക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണ് നൽകുന്നത് .

News18 Malayalam | news18-malayalam
Updated: April 9, 2020, 8:45 PM IST
ആരോഗ്യ പ്രവർത്തകർക്ക് ഇനി യുദ്ധമുഖത്തെ ഭക്ഷണം; നാലായിരം പാക്കറ്റ് റെഡി ടു ഈറ്റ് ഭക്ഷണം ലഭ്യമാക്കി DRDO
ready to eat
  • Share this:
കൊച്ചി:  കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൈനിക ആവശ്യത്തിനായി വികസിപ്പിച്ചെടുക്കുന്ന ഭക്ഷണം ലഭ്യമാക്കി ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആര്‍.ഡി.ഒ).

നാലായിരം റെഡി ടു ഈറ്റ് ഭക്ഷണ പായ്ക്കറ്റുകളാണ് ഡി.ആര്‍.ഡി.ഒയ്ക്ക് കീഴിലുള്ള കാക്കനാട്ടെ  നേവൽ ഫിസിക്കൽ ആന്റ് ഒഷ്യനോ ഗ്രാഫിക് ലബോറട്ടറി ജില്ലയില്‍ വിതരണത്തിനായി കൈമാറുന്നത്.

അതിവേഗം ഊര്‍ജ്ജം ലഭ്യമാക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണ് നൽകുന്നത് .  വെജ് ബിരിയാണി, വെജ് പുലാവ്, സൂചി ഹല്‍വ, ടൊമാറ്റോ റൈസ് എന്നിവയ്ക്ക് പുറമേ വിവിധ തരം ജൂസുകളും മധുരവിഭവങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.
ഡി.ആര്‍.ഡി.ഒയുടെ മൈസൂരിലുള്ള ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്തവയാണിവ. 12 മാസം വരെ കേട് കൂടാതെ സൂക്ഷിക്കാവുന്ന പായ്ക്കറ്റുകളില്‍ കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നില്ല.

You may also like:'COVID 19 | ആത്മവിശ്വാസം നല്ലത്, ജാഗ്രത ഉപേക്ഷിക്കരുത്, വ്യാപനസാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി
[NEWS]
കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി
[NEWS]
COVID 19 | UAEയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ ഇടപെടണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
[NEWS]


ജില്ലയിലെ  കോവിഡ് ചികിത്സാ സെന്ററുകളില്‍ ഭക്ഷണം വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. തൃക്കാക്കര എൻ.പി.ഒ.എൽ സന്ദർശിച്ച മന്ത്രി വി.എസ്. സുനിൽകുമാറിന്  ഡി.ആര്‍.ഡി.ഒ അധികൃതർ ഭക്ഷണ പായ്ക്കറ്റുകൾ കൈമാറി. ഭക്ഷണ പായ്ക്കറ്റുകൾക്ക് പുറമേ ഡി.ആര്‍.ഡി.ഒ. നിർമ്മിച്ച ഹാൻഡ് സാനിറ്റൈസറുകളും മന്ത്രിക്ക് വിതരണത്തിനായി കൈമാറി.
Published by: Gowthamy GG
First published: April 9, 2020, 8:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading