• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബാലഭാസ്‌കറിന്റെ ഫോണ്‍ സി-ഡാക്കിന് കൈമാറി; പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് ഡിആര്‍ഐ

സ്വര്‍ണക്കടത്തു കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ നിന്ന് മൂന്ന് ഫോണുകളാണ് ഡി.ആർ.ഐ  കണ്ടെടുത്തത്.

news18
Updated: June 9, 2019, 1:15 PM IST
ബാലഭാസ്‌കറിന്റെ ഫോണ്‍ സി-ഡാക്കിന് കൈമാറി; പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് ഡിആര്‍ഐ
news18
news18
Updated: June 9, 2019, 1:15 PM IST
തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ച വയലിസ്റ്റ് ബാലഭാസ്‌കറിന്റെ മൊബൈല്‍ഫോണ്‍ പരിശോധനയ്ക്കായി സി-ഡാക്കിന് കൈമാറിയെന്ന് ഡി.ആര്‍.ഐ. അതേസമയം പരിശോധാനഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡിആര്‍ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. കൈമാറിയ പോണ്‍ ബാലഭാസ്‌കറിന്റേതാണോയെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ നിന്ന് മൂന്ന് ഫോണുകളാണ് ഡി.ആർ.ഐ  കണ്ടെടുത്തത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ ഡി.ആര്‍.ഐ പരിശോധന നടത്തിയത്.

Also Read 'ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അർജുൻ'; പ്രകാശ് തമ്പിയുടെ മൊഴി പുറത്ത്

First published: June 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...