ഇന്റർഫേസ് /വാർത്ത /Kerala / 'നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും'; കെ.സുരേന്ദ്രന്‍റെ 'വിജയ യാത്ര' പോസ്റ്ററിൽ 'ദൃശ്യം' ഡയലോഗ്

'നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും'; കെ.സുരേന്ദ്രന്‍റെ 'വിജയ യാത്ര' പോസ്റ്ററിൽ 'ദൃശ്യം' ഡയലോഗ്

'അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും'എന്നാണ് പോസ്റ്ററിലെ ക്യാപ്ഷൻ. 'ഇത് മറ്റെന്തിന്‍റെയോ തുടക്കമാണെന്നും' പോസ്റ്ററിൽ പറയുന്നുണ്ട്.

'അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും'എന്നാണ് പോസ്റ്ററിലെ ക്യാപ്ഷൻ. 'ഇത് മറ്റെന്തിന്‍റെയോ തുടക്കമാണെന്നും' പോസ്റ്ററിൽ പറയുന്നുണ്ട്.

'അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും'എന്നാണ് പോസ്റ്ററിലെ ക്യാപ്ഷൻ. 'ഇത് മറ്റെന്തിന്‍റെയോ തുടക്കമാണെന്നും' പോസ്റ്ററിൽ പറയുന്നുണ്ട്.

  • Share this:

മോഹന്‍ ലാൽ-ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ തന്നെ ആരാധകരുടെ മനസിൽ ഇടം നേടി. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തിലെ പല ഡയലോഗുകളും ഇപ്പോൾ ഹിറ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അത്തരത്തിലൊരു ഹിറ്റ് ഡയലോഗ് ഇപ്പോൾ ഇടം നേടിയിരിക്കുന്നത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ 'വിജയയാത്ര'പോസ്റ്ററിലാണ്. 'അയാളുടെ കുടുംബത്തെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും'എന്ന സിനിമാ സംഭാഷണം കുറച്ച് മാറ്റങ്ങൾ വരുത്തിയാണ് ബിജെപി നേതാവിന്‍റെ പോസ്റ്ററിലുപയോഗിച്ചിരിക്കുന്നത്.

'അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും'എന്നാണ് പോസ്റ്ററിലെ ക്യാപ്ഷൻ. 'ഇത് മറ്റെന്തിന്‍റെയോ തുടക്കമാണെന്നും' പോസ്റ്ററിൽ പറയുന്നുണ്ട്. സന്ദീപ് ജി വാര്യർ ആണ് ഈ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഇന്ന് മുതൽ വിജയകരമായ യാത്ര തുടങ്ങുന്നു എന്നും കുറിച്ചിട്ടുണ്ട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ‘വിജയയാത്ര’നടത്തുന്നത്.. ‘പുതിയ കേരളത്തിനായി വിജയയാത്ര’എന്ന മുദ്രാവാക്യമുയർത്തിയുള്ള പര്യടനം ഇന്നുമുതലാണ് ആരംഭിക്കുന്നത്. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നിവയും യാത്രയുടെ മുദ്രാവാക്യങ്ങളാണ്.

Also Read-'ചായക്കട ഉദ്ഘാടനത്തിനു പോലും ഒരുകോടിയുടെ പരസ്യം; കടുംവെട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം': കെ.സുരേന്ദ്രന്‍

കാസർഗോഡ് നിന്ന് ആരംഭിക്കുന്ന യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് നാലുമണിയോടെ താളിപ്പടുപ്പ് മൈതാനിയിൽ ആണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രയുടെ സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.

വര്‍ഗ്ഗീയ ശക്തികളുടെ തടവറയിലാണ് ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും. വികസന പ്രശ്‌നങ്ങള്‍ എന്‍ഡിഎ ജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചാ വിഷയമാക്കുമെന്ന് സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.അഴിമതിയ്‌ക്കെതിരായിട്ടുള്ള വികസനത്തെ തടസ്സപ്പെടുന്നതിനെതിരായിട്ടുള്ള പ്രചരണം എന്‍ഡിഎ സംഘടിപ്പിക്കും.

നാട്ടില്‍ നടക്കുന്ന അഴിമതിയ്‌ക്കെതിരായിട്ടും കൊള്ളയ്‌ക്കെതിരായിട്ടും വിജയയാത്രയില്‍ വലിയ പ്രചരണം തന്നെ സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വികസനോത്മുകമായിട്ടുള്ള ഒരു രാഷ്ട്രത്തെ പുതിയതായി ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിജയയാത്ര തയാറാകും. എന്‍ഡിഎയില്‍ നിന്ന് നേരത്തെ വിട്ടുപോയിട്ടുള്ള എല്ലാ ഘടകകക്ഷികളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്. പി.സി തോമസ് ഉള്‍പ്പെടെയുള്ള ഇന്നത്തെ വിജയയാത്രയില്‍ സംബന്ധിക്കും.

First published:

Tags: Bjp, BJP president K Surendran, K surendran, Sandeep g varrier