• HOME
 • »
 • NEWS
 • »
 • kerala
 • »
 • വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാം; ഡ്രൈവ് ത്രൂ വാക്സിനേഷന് മികച്ച പ്രതികരണം

വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാം; ഡ്രൈവ് ത്രൂ വാക്സിനേഷന് മികച്ച പ്രതികരണം

മറ്റ് ജില്ലകളിലും ഡ്രൈവ് ത്രൂ വാക്സിനേഷൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി.

News18

News18

 • Share this:
  തിരുവനന്തപുരം: 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിനാണ് തുടക്കമായത്.  തിരുവനന്തപുരം വിമൻസ് കോളേജിൽ പ്രവർത്തനം തുടങ്ങിയ ഡ്രൈവ് ത്രൂ വാക്സിനേഷന് മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ ലഭിച്ചത്. സ്വന്തം വാഹത്തിലും, ഓട്ടോറിക്ഷ, ടാക്സികളിൽ എത്തി നിരവധി പേരാണ് അതിൽ ഇരുന്ന് തന്നെ വാക്സിൻ സ്വീകരിച്ചത്.

  ഓണം  അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. വാക്‌സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാം എന്നതാണ് ഈ ഡ്രൈവിന്റെ  പ്രത്യേകത.  വാഹനത്തിൽ തന്നെ ഒബ്സർവേഷൻ പൂർത്തിയാക്കാനും സാധിക്കും. വാക്സിനേഷൻ പ്രക്രിയകൾക്കായി  നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപത്തേക്ക്  എത്തി നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

  മറ്റ് ജില്ലകളിലും ഇതേ മാതൃക പിന്തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. മികച്ച മാതൃകയാണ്. ജനങ്ങളും മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. കേന്ദ്ര സർക്കാർ കൃത്യമായി വാക്സിൻ ലഭ്യമാക്കും എന്ന് അറിയിച്ചിട്ടുണ്ട്. സെപ്തംബറിന് മുൻപ് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുമെന്നും വീണ ജോർജ് പറഞ്ഞു.

  ഓൺലൈൻ രജിസ്ട്രേഷനിലൂടെ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നൽകുന്നു. ഇതിനായുള്ള സ്പോട്ട് ഇന്ന് മുതൽ എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് ഓപ്പൺ ആകും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ട്രിവാൻഡ്രം എഹെഡ് (trivandrum  ahead)എന്ന സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

  Also Read-അമിതമായി മദ്യപിക്കാന്‍ അനുവദിച്ച ബാറിനെതിരെ കേസ്; യുവാവിന് 41 കോടി രൂപയോളം നഷ്ടപരിഹാരം

  ഇന്നലെ വരെ തിരുവനന്തപുരം ജില്ലയിലെ ആകെ 27 95 191 ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. ആദ്യ ഡോസ് 20 38 904 (59.5%) രണ്ടാം ഡോസ് 75 62 87(22.1%). അഭിമാനാർഹമായ നേട്ടമാണ് ഇതുവരെ കൈവരിച്ചതെന്നും, പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം അറിയിക്കുന്നതായും തിരുവനന്തപുരം കളക്ടർ അറിയിച്ചു.

  അതേസമയം, കേരളത്തിൽ ഇന്നലെ 21,427 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

  24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി.

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4,70,771 ഇവരില്‍ പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,859 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
  Published by:Naseeba TC
  First published: