നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു; ഞെരിഞ്ഞമർന്ന് ഡ്രൈവർ മരിച്ചു; യാത്രക്കാരെ പുറത്തെടുത്തത് രണ്ടരമണിക്കൂറിന് ശേഷം

  Accident| തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു; ഞെരിഞ്ഞമർന്ന് ഡ്രൈവർ മരിച്ചു; യാത്രക്കാരെ പുറത്തെടുത്തത് രണ്ടരമണിക്കൂറിന് ശേഷം

  ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.

  അപകടത്തിന്റെ ദൃശ്യങ്ങൾ

  അപകടത്തിന്റെ ദൃശ്യങ്ങൾ

  • Share this:
   പത്തനംതിട്ട: തടികയറ്റിവന്ന ലോറി (Lorry)ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മേക്കൊഴൂരിൽ ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം (Accident). ഓട്ടോ ഡ്രൈവർ ഉതിമൂട് മാമ്പാറവീട്ടിൽ ഷൈജു കമലാസനൻ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടിൽ വീട്ടിൽ രാജേഷ്(40), കുമ്പഴ തറയിൽ വീട്ടിൽ ജയൻ(41) എന്നിവർക്കാണ് പരിക്കേറ്റത്.

   ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരിൽനിന്ന്‌ തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തിൽ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണംവിട്ടു. തുടർന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലോറിക്കും സമീപത്തെ മതിലിനും ഇടയിൽ ഓട്ടോറിക്ഷ അമർന്നുപോവുകയായിരുന്നു. മുകളിലേക്ക് തടിയും വീണു.

   നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും പുറത്തെടുക്കാനാകുമായിരുന്നില്ല. തടിയുടെ കെട്ട് അയഞ്ഞുപോയതിനാൽ അഗ്നിരക്ഷാസേനയെത്തിയിട്ടും തുടർപ്രവർത്തനങ്ങൾ ദുഷ്കരമായി. പത്തനംതിട്ടയിൽനിന്ന് രണ്ട് ക്രെയിനുകൾ എത്തിച്ച് ലോറി ഉയർത്തിനിർത്തി അഗ്നിരക്ഷാസേനയുടെ കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്. പിൻസീറ്റിലിരുന്ന രാജേഷിനെയും ജയനെയുമാണ് ആദ്യം രക്ഷിച്ചത്. തടിക്കടിയിൽപ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയും വെളിച്ചമില്ലായ്മയും രക്ഷാപ്രവർത്തനം വൈകാൻ കാരണമായി.

   പത്തനംതിട്ടയില്‍ ശക്തമായ മഴ; മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി സംശയം; കാര്‍ ഒലിച്ചുപോയി

   പത്തനംതിട്ടയില്‍ ശക്തമായ മഴ. മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി(Landslide) സംശയം. സീതത്തോട് കോട്ടമണ്‍പാറയിലും അങ്ങമൂഴി തേവര്‍മല വനമേഖലയിലും റാന്നി കുറുമ്പന്‍മൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ലക്ഷ്മീഭവനില്‍ സഞ്ജയന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാളുടെ പുരയിടത്തിലെ തൊഴുത്തും തകര്‍ന്നു. ആങ്ങമൂഴി പാലത്തിനു മുകളിലുടെ വെളളം ഒഴുകുകയാണ്.

   കോന്നി താലൂക്കില്‍ കഴിഞ്ഞ രണ്ടു മണിക്കൂറില്‍ 7.4 സെന്റിമീറ്റര്‍ മഴ പെയ്തു. ഇപ്പോഴും മഴ തുടരുകയാണ്. രണ്ടു സ്ഥലത്തെയും വെള്ളം ആങ്ങമൂഴി ടൗണിലാണ് എത്തുന്നത്.

   ഇടുക്കി ജില്ലയിലും ചില പ്രദേശങ്ങളില്‍ കനത്ത മഴയണ്. ഹൈറേഞ്ച് മേഖലയില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. തൊടുപുഴ നഗരത്തിലടക്കം ശക്തമായ മഴയാണ് തുടരുന്നത്. ഇടുക്കി ഡാമില്‍ ജലനിരപ്പില്‍ വര്‍ധനവില്ല. നിലവില്‍ ഒരു ഷട്ടര്‍ മാത്രമാണ് തുറന്നുവെച്ചിരിക്കുന്നത്. ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്.

   കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍. കൂട്ടിക്കല്‍ മേഖലയില്‍ മൂന്നു മണി മുതല്‍ കനത്ത മഴയാണ്. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല. മുണ്ടക്കയം കോസ്‌വേ മുങ്ങുന്നു. കനത്ത മഴയില്‍ കോട്ടയത്ത് ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു.

   അതേസമയം സംസ്ഥാനത്ത് അടുത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

   24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
   Published by:Rajesh V
   First published:
   )}