• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡ്രൈവർ ഉറങ്ങി; വാൻ സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു; കോട്ടയം എംസി റോഡിൽ

ഡ്രൈവർ ഉറങ്ങി; വാൻ സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു; കോട്ടയം എംസി റോഡിൽ

നിയന്ത്രണം വിട്ട വാൻ എതിർ ദിശയിൽ വന്ന കാറിലും ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

  • Last Updated :
  • Share this:
    കോട്ടയം: കോട്ടയം മറിയപ്പള്ളി എം സി റോഡിൽ  ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ വാൻ ഇടിച്ച് ദമ്പതികൾ മരിച്ചു. പള്ളം സ്വദേശി ഷൈലജ (60)യും ഭർത്താവ് സുദർശനൻ (67) മാണ് മരിച്ചത്. നിയന്ത്രണം വിട്ട വാൻ എതിർ ദിശയിൽ വന്ന കാറിലും ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

    വാൻ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്. ഷൈലജ അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. സുദർശനനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
    Also Read- കേശവദാസപുരം മനോരമ കൊലപാതകം: കത്തി കണ്ടെടുത്തു; തെളിവെടുപ്പിനിടെ നാട്ടുകാരുടെ രോഷപ്രകടനം

    യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചു; മൂന്നുപേർ ആശുപത്രിയിൽ; എട്ടു പേർ കസ്റ്റഡിയിൽ

    റോഡ് പണിക്കിടെ യാത്രാതടസം ചോദ്യം ചെയ്ത കാർ യാത്രികരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ എന്നയാളാണ് ടാര്‍ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാള്‍ ഉള്‍പ്പടെ എട്ടുപേരാണ് പൊലീസ് കസ്റ്റഡിയിലായത്. കൊച്ചി ചെലവന്നൂരില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.

    റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കാറിലെത്തിയ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ചിലവന്നൂർ ചിറമേൽപറമ്പിൽ വിനോദ് വർഗീസ് (40), ജോസഫ് വിനു (36), ആന്റണി ജിജോ (40) എന്നിവർക്കാണു പൊള്ളലേറ്റത്. ഇവർ ബന്ധുക്കളാണ്.

    റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയവര്‍ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും ഇല്ലാത്തതിനാലാണ് കാര്‍ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാല്‍ ടാറിംഗ് തൊഴിലാളി എതിര്‍ത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാര്‍ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി.
    Published by:Naseeba TC
    First published: