നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Palarivattom Accident| ‘ഹോട്ടലിൽനിന്ന് ഓഡി കാർ പിന്തുടർന്നു’: മോഡലുകളുടെ മരണത്തിൽ ഡ്രൈവറുടെ വെളിപ്പെടുത്തൽ

  Palarivattom Accident| ‘ഹോട്ടലിൽനിന്ന് ഓഡി കാർ പിന്തുടർന്നു’: മോഡലുകളുടെ മരണത്തിൽ ഡ്രൈവറുടെ വെളിപ്പെടുത്തൽ

  അപകടത്തിൽപ്പെട്ട വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നതാണ് അപകടകാരണമെന്നാണ് ഡ്രൈവര്‍ അബ്ദുൽ റഹ്‌മാൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

  palarivattom accident

  palarivattom accident

  • Share this:
   കൊച്ചി: പാലാരിവട്ടം (Palarivattom) ചക്കരപ്പറമ്പിന് സമീപം കാർ മരത്തിലിടിച്ച് മിസ് സൗത്ത് ഇന്ത്യയും മുൻ മിസ് കേരളയുമായ അൻസി കബീർ (Ansi Kabeer), മുൻ മിസ് കേരള റണ്ണറപ് അഞ്ജന ഷാജൻ (Anjana Shajan), ഇവരുടെ സുഹൃത്ത് കെ എ മുഹമ്മദ് ആഷിഖ് എന്നിവർ മരിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ. അപകടത്തിൽപ്പെട്ട വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നതാണ് അപകടകാരണമെന്നാണ് ഡ്രൈവര്‍ അബ്ദുൽ റഹ്‌മാൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

   ഹോട്ടലിൽനിന്ന് ഒരു ഓഡി (Audi) കാർ പിന്തുടര്‍ന്നതായാണ് മൊഴി. ഇത് ഉറപ്പിക്കാവുന്ന വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാറുകളുടെ മത്സരയോട്ടം നടന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ ഹോട്ടലില്‍നിന്നു മടങ്ങുമ്പോള്‍ കുണ്ടന്നൂരില്‍വച്ച് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുമായി തര്‍ക്കമുണ്ടായെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരുന്നതായാണ് പൊലീസ് വിശദീകരണം.

   വിഡിയോ ദൃശ്യങ്ങളിലുള്ള വാഹനം ഇവരെ ലക്ഷ്യമിട്ടു തന്നെയാണോ അതിവേഗത്തിലെത്തിയത് എന്നതിലും വ്യക്തത വരാനുണ്ട്. നിലവില്‍ റിമാന്‍ഡിലുള്ള അബ്ദുൽ റഹ്‌മാനെ പൊലീസിന് തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അപകടവുമായി ബന്ധപ്പെട്ട് വ്യക്തത ലഭിക്കൂ.

   അപകടം നടന്ന ശേഷം പിന്തുടര്‍ന്ന കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങുകയും ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടല്‍ ഉടമ ആണെന്നാണ് പൊലീസിന് സംശയമുള്ളത്. എന്നാല്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹോട്ടലിന്റെ ഉടമ ഈ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്ന് ഉടമയുടെ ഡ്രൈവര്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു.

   Also Read- മുൻ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണം; ചോദ്യം ചെയ്യലിന് ഹാജരാകാതെ ഡിജെ പാർട്ടി നടന്ന ഹോട്ടൽ ഉടമ

   ഉടമയും ഡ്രൈവറും മറ്റൊരാളും കാറിലുണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും ഇത് പറയാനാണ് പിന്നാലെ പോയതെന്നുമാണ് ഹോട്ടലുടമയുടെ ഡ്രൈവർ മെല്‍വിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഡി ജെ പാര്‍ട്ടി നടന്ന സമയത്ത് ഇവരുമായി എന്തെങ്കിലും വാക്കേറ്റമുണ്ടായിട്ടുണ്ടോ അതിനെ തുടര്‍ന്ന് പിന്തുടര്‍ന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

   ഒക്ടോബര്‍ 31-ന് രാത്രി നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അഞ്ജന ഷാജന്‍, ആഷിഖ്, അബ്ദുൽ റഹ്മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അന്‍സി കബീറും അഞ്ജന ഷാജനും തല്‍ക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖ് ദിവസങ്ങൾക്ക് മുൻപ് മരിച്ചു. കാര്‍ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു. രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി നടന്ന ഹോട്ടല്‍ എക്‌സൈസ് അധികൃതര്‍ പൂട്ടിക്കുകയും ചെയ്തിരുന്നു.
   Published by:Rajesh V
   First published:
   )}