എറണാകുളത്ത് KSRTC സൂപ്പർ ഡീലക്സ് ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു; 25 പേർക്ക് പരിക്ക്
നിയന്ത്രണം തെറ്റി റോഡ് വശത്തെ വൻ മരം ഇടിച്ചു തകർത്തു അതിനു മുകളിലേക്കു കയറിയ നിലയിലായിരുന്നു ബസ്. ബസിന്റെ മുൻവശം പൂർണമായും തകർന്നു.

ksrtc deluxe accident
- News18 Malayalam
- Last Updated: November 30, 2020, 7:29 AM IST
കൊച്ചി: എറണാകുളം ചക്കരപ്പറമ്പ് ബൈപ്പാസിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ(45) ആണ് മരിച്ചത്. എറണാകുളം ദേശീയ പാതയിൽ ചക്കരപ്പറമ്പ് ഭാഗത്ത് ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
നാലു പേരുടെ നില ഗുരുതരമാണ്. ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 5 പേരെ എറണാകുളം ജനറൽ ആശുപത്രിയിലും 18 പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറയുന്നു. ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നിയന്ത്രണം തെറ്റി റോഡ് വശത്തെ വൻ മരം ഇടിച്ചു തകർത്തു അതിനു മുകളിലേക്കു കയറിയ നിലയിലായിരുന്നു ബസ്. ബസിന്റെ മുൻവശം പൂർണമായും തകർന്നു.
ബസിന്റെ മുൻനിര സീറ്റുകളിൽ ഇരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്നതിനുശേഷം അവിടെയെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിന്റെ വാതിൽ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.