കോട്ടയം: നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. വെട്ടിക്കാട്ട്മുക്ക് വരവുകാലയില്‍ സാലി (59)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെ വടകര ഉദയ പറമ്ബത്ത് ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.
സാലിക്കൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഭാര്യ ബീവി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നായ ഒരു ബൈക്കില്‍ തട്ടിയ ശേഷം ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. നായ ഇടിച്ചതോടെ നിയന്ത്രണം വിട്ടു ഓട്ടോറിക്ഷ മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഓട്ടോയ്ക്ക് അടിയിൽ കുടുങ്ങിയ സാലിയെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി. പിന്നീട് തെള്ളകത്തെയും പാലായിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read- സ്വകാര്യ കമ്പനി എൻജിനീയർ ഇടുക്കി മാങ്കുളത്ത് പുഴയിൽ മുങ്ങിമരിച്ചു
കബറടക്കം നടത്തി. മക്കള്‍: ഷുക്കൂര്‍ ( പോലീസ് കോണ്‍സ്റ്റബിള്‍ കുറവിലങ്ങാട്), മന്‍സൂര്‍, (ഗള്‍ഫ്). മരുമക്കള്‍ : ഹസീന, തസ്നി. തലയോലപ്പറമ്ബ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.